ഡാളസിലെ ഇന്ത്യക്കാർക്കായി കോൺസുലർ ക്യാന്പ് 24ന്
പി.പി. ചെറിയാൻ
Thursday, May 22, 2025 6:47 AM IST
ഡാളസ്: ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ(IANT) നേതൃത്വത്തിൽ ഡാളസിൽ ഈ മാസം 24ന് ഏകദിന കോൺസുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. കോൺസുലർ ജനറൽ ഓഫ് ഇന്ത്യ ഹ്യൂസ്റ്റൺ ടീമാണ് ആതിഥേയത്വം വഹിക്കുന്നത്.
റിച്ചാർഡ്സണിലാണ് (701 നോർത്ത് സെൻട്രൽ എക്സ്പീരിയൻസ്, ബിൽഡിംഗ് # 5, റിച്ചാർഡ്സൺ, TX 75080) ക്യാംപ് നടക്കുക. ഒരു സ്ലോട്ടിൽ ഒരു അപേക്ഷ മാത്രമേ പാടുള്ളു. ഒന്നിലധികം അപേക്ഷകളുണ്ടെങ്കിൽ കൂടുതൽ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്യണം.
അപ്പോയിന്റ്മെന്റിനുള്ള ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.കോൺസുലർ ക്യാന്പ് ഡോക്യുമെന്റ് വെരിഫിക്കേഷന് മാത്രമുള്ളതാണ്. കോൺസുലർ ഓഫിസർമാരുടെ പരിശോധനയ്ക്ക് ശേഷം അപേക്ഷ ഢഎട ഗ്ലോബൽ ഹൂസ്റ്റൺ സെന്റിലേക്ക് ഇമെയിൽ ചെയ്യണം.
അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാൻ വേണ്ടിയാണിത്.പാസ്പോർട്ട് അപേക്ഷകൾ/പുതുക്കൽ, വിനോദസഞ്ചാരികൾ/അടിയന്തരാവസ്ഥ/മറ്റേതെങ്കിലും വീസ അല്ലെങ്കിൽ നിരസിക്കൽ/ഛഇക അപേക്ഷകൾ/പുനർവിതരണം എന്നീ സേവനങ്ങൾ ക്യാന്പിൽ ലഭ്യമല്ല.
കോൺസുലർ ക്യാന്പ് നടപടിക്രമങ്ങൾ∙ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ടുകളും ബന്ധപ്പെട്ട മറ്റ് രേഖകളുമായി വേണം ക്യാംപിൽ എത്താൻ. എല്ലാ രേഖകളുടെയും ഒറിജിനലും കൈവശമുണ്ടായിരിക്കണം.
അപേക്ഷാ ചെക്ക്ലിസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന അതേ ക്രമത്തിൽ രേഖകൾ ക്രമീകരിക്കണം. അപൂർണമായ അപേക്ഷകൾ സ്വീകരിക്കില്ല∙ മുതിർന്ന അപേക്ഷകനോ പ്രായപൂർത്തിയാകാത്തവരോ ആണെങ്കിൽ കൂടെയുള്ള ഒരാൾക്ക് കൂടി പ്രവേശനം അനുവദിക്കും.∙ അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപ് കൗണ്ടറിൽ രജിസ്റ്റർ ചെയ്യണം.
അപ്പോയിന്റ്മെന്റ് നഷ്ടപ്പെട്ടാൽ ലഭ്യമായ അടുത്ത സ്ലോട്ടിൽ ഉൾപ്പെടുത്താൻ ശ്രമിക്കും.∙ ക്യാംപുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9722344268 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ടീമിനെ 9722344268 എന്ന നമ്പറിൽ ബന്ധപ്പെടണം.