ബാലപീഡന കേസിൽ വയോധികന് 60 വർഷം ജയിൽ ശിക്ഷ
പി.പി. ചെറിയാൻ
Wednesday, May 21, 2025 5:05 PM IST
ടെക്സസ്: ഏഴ് വയസുള്ള കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് വയോധികന് 60 വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി. ജോർജ് ഓർട്ടൺ ജൂണിയർ എന്ന റിച്ചാർഡ്സണിലെ 80 വയസുള്ള വ്യക്തിക്കാണ് ശിക്ഷ വിധിച്ചത്.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് വിധിയിലൂടെ നൽകുന്നതെന്ന് ജില്ലാ ജഡ്ജി ബ്രാന്റ്ലി സ്റ്റാർ പറഞ്ഞു.