കുടുംബ സംഗമവും മാതൃദിനാഘോഷവും സംഘടിപ്പിച്ച് പമ്പ മലയാളി അസോസിയേഷൻ
ജോര്‍ജ് ഓലിക്കല്‍
Monday, May 19, 2025 4:56 PM IST
ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും 2025ലെ പ്രവര്‍ത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി നോർത്ത് ഈസ്റ്റ് ഫിലഡല്‍ഫിയയിലെ സെന്റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു.
പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് അലക്സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. പമ്പ യൂത്ത് പ്രതിനിധി റീവ റോണി വറുഗീസ് മാതൃദിന സന്ദേശം നല്കി.
അമ്മമാര്‍ കുട്ടികളുടെ ജീവിതത്തിലും സ്വഭാവരൂപവത്കരണത്തിലും വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞുകൊണ്ട് സംസാരിച്ചു. അമ്മമാരെ അനുമോദിച്ചും ആദരിച്ചുകൊണ്ടും പൂക്കളും സമ്മാനങ്ങളും നല്കി.


അന്‍സു ആലപ്പാട്ട് അമ്മന്മാര്ക്കായി ഒരുക്കിയ ഗാനം ആലപിച്ചു. പെന്‍സില്‍വേനിയ സ്റ്റേറ്റ് റപ്രസന്റേറ്റീവുമാരായ ജാരറ്റ് സോളമന്, ഷോണ്‍ ഡോക്കര്ത്തി എന്നിവര്‍ സന്ദേശം നല്കി.
പമ്പയുടെ രജത ജൂബിലി ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനം ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി നിര്‍വഹിച്ച് ആദ്യ കോപ്പി പെന്‍സില്‍വേനിയ സ്റ്റേറ്റ് റപ്രസന്റേറ്റീവ് ജാരറ്റ് സോളമിന് നല്കി.
പൗരോഹിത്യ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെത്തിയ ഫിലഡല്‍ഫിയായിലെ റവ. ഫാ. എം.കെ കുര്യാക്കോസിനെ ഷോണ്‍ ഡോക്കര്ത്തി ഫലകം നല്കി ആദരിച്ചു.
പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് സുധ കര്‍ത്ത, ട്രൈസ്റ്റേറ്റ് കേരളഫോറം ചെയര്മാന് ബിനു മാത്യു വിവിധ സാംസ്കാരിക സംഘടനകളുടെ സാരഥികളായ സണ്ണി കിഴക്കേമുറി, (കോട്ടയം അസോസിയേഷന് പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്, (ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രസിഡന്റ്) ബിന്ദു ഡാനിയേല്‍ (പിയാനോ പ്രസിഡന്റ്), ഫൊക്കാന പ്രതിനിധി രാജന് സാമുവല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു.


എലിസബത്ത് മാത്യു, അന്‍സു ആലപ്പാട്ട്, സുമോദ് നെല്ലിക്കാല, റ്റിനു ജോണ്സണ്, രാജു പി. ജോണ്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീതവിരുന്ന്, ഭരതം ഡാന്‍സ് അക്കാദമിക്ക് വേണ്ടി നിമ്മി ദാസ് അണിയിച്ചൊരുക്കിയ നൃത്ത പരിപാടികള്‍ എന്നിവ ആഘോഷങ്ങളെ മികവുറ്റതാക്കി.
പമ്പ ജനറല്‍ സെക്രട്ടറി ജോര്‍ജ് ഓലിക്കല്‍ പൊതുയോഗം നിയന്ത്രിച്ചു. വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സെലിന് ജോര്‍ജും തോമസ് പോളും കലാപരിപാടികള്‍ക്കും മോഡി ജേക്കബ് സമ്മാനദാന ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.


ഫാ. ഫിലിപ്പ് മോഡയില്‍, ഡോ. ഈപ്പന് ഡാനിയേല്‍, ജോയി തട്ടാര്‍കുന്നേല്‍, ജോര്‍ജുകുട്ടി ലൂക്കോസ്, റോണി വറുഗീസ്, അഭിലാഷ് ജോണ്‍, വല്‍സ തട്ടാര്‍കുന്നേല്‍, ജയ സുമോദ്, ഗ്രേസി മോഡി, ജേക്കബ് കോര, മോന്സണ് വറുഗീസ് എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ട്രഷറര്‍ സുമോദ് നെല്ലിക്കാല നന്ദിപ്രകാശനം നടത്തി.