സാഹിത്യകാരൻ കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി അന്തരിച്ചു
വാർത്ത: പി.ഡി. ജോർജ് നടവയൽ
Thursday, May 22, 2025 3:09 PM IST
ഫിലാഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രഫസർ കോശി തലയ്ക്കലിന്റെ ഭാര്യ അച്ചാമ്മ കോശി (കുഞ്ഞുമോൾ 84) ഫിലാഡൽഫിയയിൽ അന്തരിച്ചു. മക്കൾ: ചെയ്സ്, റെയ്സ്. മരുമക്കൾ: രഞ്ജിനി, മായ.
സംസ്കാരം ചൊവ്വാഴ്ച ഇമ്മാനുവേൽ സി എസ്ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശുശ്രൂഷകൾക്കു ശേഷം റോസ് ഡെയ്ൽ സെമിത്തേരിയിൽ (3850 Richlieu Rd, Bensalem, PA 19020).