ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യി നാ​ല് പേ​ർ. ജൂ​ലൈ 9 മു​ത​ൽ 12 വ​രെ ക​ണ​ക്റ്റി​ക​ട്ട് സ്റ്റാം​ഫോ​ർ​ഡ് ഹി​ൽ​ട്ട​ൺ ഹോ​ട്ട​ൽ & എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിംഗ് സെ​ന്‍ററി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ്. ഫാ. ​ഡോ. നൈ​നാ​ൻ ജോ​ർ​ജ്, ഫാ. ​ഡോ. തി​മോ​ത്തി (ടെ​ന്നി) തോ​മ​സ്, ഫാ. ​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്റ​ണി എ​ന്നി​വ​രാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​ർ.

ഫാ. ​നൈ​നാ​ൻ ജോ​ർ​ജ് നി​ല​വി​ൽ ക​ട​മാ​ൻ​കു​ളം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘ​ത്തി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.

ടെ​ന്നി അ​ച്ച​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​തോ​മ​സ് ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ൺ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തി​യോ​ള​ജി​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്രഫസ​റാ​ണ്. സെ​ന്റ്. ടി​ക്കോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ഗ​സ്റ്റ് ല​ക്ച​റ​റും, റാ​ലീ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി​യും നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​റു​മാ​ണ് ഫാ.​തോ​മ​സ്.
ഫാ. ​ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ് നി​ല​വി​ൽ ഓ​സ്റ്റി​ൻ (ടെ​ക്സ​സ്) സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യും ഹ്യൂ​സ്റ്റ​ൺ (ടെ​ക്സ​സ്) സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ യൂ​ത്ത് മി​നി​സ്റ്റ​റും ആ​ണ്.


ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്‍റണി നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ ടാ​ൽ​മീ​ഡോ (പു​രു​ഷ​ന്മാ​രു​ടെ മി​നി​സ്ട്രി) ഡ​യ​റ​ക്ട​റാ​ണ്. ന്യൂ​യോ​ർ​ക്ക് ഫ്ലോ​റ​ൽ പാ​ർ​ക്ക് സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​വു​മാ​ണ്.

തീ​ർ​ത്ഥാ​ട​ക​ന്‍റെ വ​ഴി, ഫി​ലി​പ്പി​യ​ർ 3:20ൽ ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് “ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ്ഗ​ത്തി​ലാ​ണ്. അ​വി​ടെ നി​ന്ന് ഒ​രു ര​ക്ഷ​ക​നെ, ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ, നാം ​ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു എ​ന്ന​താ​ണ് കോ​ൺ​ഫ​റ​സി​ന്റെ പ്ര​മേ​യം.

കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്രാ​യ​പ​രി​ധി അ​നു​സ​രി​ച്ച് സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ളും കോ​ൺ​ഫ​റ​ൻ​സി​ൽ ഉ​ണ്ടാ​യി​രി​ക്കും. ബൈ​ബി​ൾ, ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും, പ്ര​സ​ക്ത​മാ​യ സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​ണ് സെ​ഷ​നു​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് target=_blank>www.fycnead.org
എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ (കോ​ൺ​ഫ​റ​ൻ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ 9148064595), ജെ​യ്സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 9176128832), ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ 9175333566) എ​ന്നി​വ​രു​മാ​യോ ബ​ന്ധ​പ്പെ​ടാം.