വയോധികയെ കൊലപ്പെടുത്തിയ കേസ്; യുഎസിൽ 15 വയസുകാരൻ അറസ്റ്റിൽ
പി.പി. ചെറിയാൻ
Monday, May 19, 2025 4:37 PM IST
ഡാളസ്: വയോധികയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ 15 വയസുകാരൻ അറസ്റ്റിൽ. ഭവനരഹിതയായ 60 വയസുള്ള മേരി ബ്രൂക്സിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റെന്ന് ഡാളസ് പോലീസ് അറിയിച്ചു.
കഴിഞ്ഞമാസം 30ന് കിഴക്കൻ ഓക്ക് ക്ലിഫിലായിരുന്നു സംഭവം. ഒരു ഷോപ്പിംഗ് സെന്ററിന് പുറത്ത് രാത്രി ഉറങ്ങാൻ കിടന്ന മേരി ബ്രൂക്സിനെ പ്രതി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അതേസമയം കൂടുതൽ വിവരങ്ങൾ അന്വേഷസംഘം പുറത്തുവിട്ടിട്ടില്ല.