"ക്രൂശിങ്കൽ' പ്രാർഥന സമ്മേളനം തിങ്കളാഴ്ച
പി.പി. ചെറിയാൻ
Monday, May 19, 2025 11:04 AM IST
ഡാളസ്: മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം പ്രാർഥന സമ്മേളനം "അറ്റ് ദ ക്രോസ് - ക്രൂശിങ്കൽ' തിങ്കളാഴ്ച രാത്രി 7.30ന് സൂം വഴി സംഘടിപ്പിക്കുന്നു.
റവ. വർഗീസ് ജോൺ (വികാരി, കൻസാസ് എംടിസി & സെന്റ് ലൂയിസ് എംടിസി) മുഖ്യ സന്ദേശം നൽകും.
പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ എല്ലാവരും പ്രാർഥനാപ്പൂർവം സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് റവ. എബ്രഹാം സാംസൺ, റോബി ചേലങ്കരി, സാം അലക്സ് ഷിർലി സിലാസ് എന്നിവർ അഭ്യർഥിച്ചു.
സൂം മീറ്റിംഗ് ഐഡി: 991 060 2126, പാസ്കോഡ്: 1122.
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09