ഓർലാൻഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പി.പി. ചെറിയാൻ
Wednesday, May 21, 2025 3:34 PM IST
ഇല്ലിനോയിസ്: വില്ലോ സ്പ്രിംഗ്സിനും പാലോസ് ടൗൺഷിപ്പിനും സമീപമുള്ള സ്പിയേഴ്സ് വുഡ്സിൽ കാണാതായ ഓർലാൻഡ് പാർക്ക് സ്വദേശിയായ സ്ത്രീയുടെ മൃതദേഹം മരിച്ചനിലയിൽ കണ്ടെത്തി.
21 വയസുകാരിയായ റീന ഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് കുക്ക് കൗണ്ടി ഫോറസ്റ്റ് പ്രിസർവ്സ് സ്ഥിരീകരിച്ചു. ഡോ. അഹമ്മദിന്റെയും ലെനയുടെയും മകളാണ് നഴ്സായ റീന.
ഈ മാസം 16ന് രാവിലെ 11നാണ് റീനയെ അവസാനമായി വീട്ടിൽ കണ്ടതെന്ന് കുക്ക് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. കാണാതാകുമ്പോൾ, റീന കറുത്ത സെറ്ററും കറുത്ത പാന്റും കറുത്ത ഹിജാബും ധരിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണത്തിന് കുക്ക് കൗണ്ടിയിലെ ഫോറസ്റ്റ് പ്രിസർവ്സ് നേതൃത്വം നൽകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.