1960ൽ ജനിച്ചവരുടെ സാമൂഹിക സുരക്ഷാ വിരമിക്കൽ പ്രായം ഔദ്യോഗികമായി 67 ആയി ഉയർത്തി; നിയമം പ്രാബല്യത്തിൽ
പി.പി. ചെറിയാൻ
Friday, May 23, 2025 7:55 AM IST
ന്യൂയോർക്ക്: വിരമിക്കല്‍ പദ്ധതിയില്‍ പുതിയ മാറ്റവുമായി യുഎസ്. 1960ൽ ജനിച്ച അമേരിക്കക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട പൂർണ വിരമിക്കൽ പ്രായം 67 ആക്കി ഉയർത്തി.
1983ലെ സോഷ്യല്‍ സെക്യൂരിറ്റി ആക്ടില്‍ നടപ്പാക്കിയ പരിഷ്കരണത്തിന്റെ അവസാന ഘട്ടമാണിത്. ജനതയുടെ ആയുർദൈർഘ്യം വര്‍ധിക്കുന്നതും സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ഈ വര്‍ഷം 65 വയസാകുന്ന ഏകദേശം 40 ലക്ഷം അമേരിക്കക്കാര്‍ക്കും 67 വയസാകുന്നത് വരെ പൂർണ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടാകില്ല. 1938ന് മുൻപ് ജനിച്ചവർക്കുള്ള എഫ്ആർഎ 65 ആയിരുന്നു.
1960ൽ അല്ലെങ്കിൽ അതിന് ശേഷം ജനിച്ചവർക്കായി അത് 67 വരെ ഉയരുന്നതാണ് ഇതി അന്തിമ ഘട്ടം.നേരത്തേ വിരമിച്ചാൽ ചെലവേറും അമേരിക്കക്കാര്‍ക്ക് 62ാം വയസ്സില്‍ തന്നെ വിരമിക്കാം എന്നതിൽ മാറ്റമില്ല.
എന്നാല്‍, ഇതുവഴി പ്രതിമാസ ആനുകൂല്യങ്ങള്‍ കുറയും. 62ാം വയസില്‍ വിരമിക്കുന്നവര്‍ക്ക് ഏകദേശം 30 ശതമാനം കുറവ് ആനുകൂല്യമാണ് ലഭിക്കുക. ഉദാഹരണത്തിന്, ഒരാള്‍ക്ക് 1,000 ഡോളർ ലഭിക്കുമെങ്കില്‍, 62ാം വയസില്‍ വിരമിച്ചാല്‍ 700 ഡോളറേ ലഭിക്കൂ. മറുവശത്ത്, 67ന് ശേഷം വിരമിക്കല്‍ വൈകിപ്പിക്കുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും.
70ാം വയസ്സുവരെ ജോലി തുടരുന്നവര്‍ക്ക് എഫ്ആർഎ അടിസ്ഥാനമാക്കി 24 ശതമാനം വരെ അധികം, അതായത് 1,240 ഡോളർ വരെ പ്രതിമാസം ലഭിക്കും.അതേസമയം 1960ന് മുൻപ് ജനിച്ചവര്‍ക്ക് ഈ പുതിയ വിരമിക്കല്‍ പ്രായം ബാധകമല്ലെന്ന് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് സ്ഥിരീകരിക്കുന്നു. ഈ വിഭാഗത്തിനായി എഫ്ആർഎ വര്ഷത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്