ഹൂസ്റ്റൺ ക്നാനായ ഇടവകയുടെ അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
Thursday, May 22, 2025 7:26 AM IST
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയോട് ചേർന്ന് നിർമിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപനം കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.

പള്ളിയിൽ നടന്ന ദിവ്യബലിക്കും ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഫാ, ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് ആശിർവദിച്ച് നൽകിയ ശില കൈക്കാരന്മാരായ ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ഡിആർഇ ജോൺസൻ വട്ടമറ്റം എന്നിവർ ചേർന്ന് സ്ഥാപിച്ചു.
തുടർന്ന് തിരുബാലസഖ്യം, മിഷൻലീഗ് എന്നിവിടങ്ങളിലെയും യൂത്ത്, വനിതാ, പുരുഷ, സീനിയേഴ്സ് മിനിസ്ട്രികളിലെയും അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും സ്വന്തം പേരുകൾ എഴുതിയ കല്ലുകൾ ആശീർവദിച്ചു സ്ഥാപിച്ച കല്ലിനോടു ചേർത്തുവച്ചു.
കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധന പരിശീലനം, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും മിനിസ്ട്രികളുടെയും പ്രവർത്തനം, പ്രാർഥനാ ഗ്രൂപ്പുകൾ, ധ്യാനം, യുവജന പരിപാടികൾ, ഫൊറോനാതല അജപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടിയാണ് അജപാലനകേന്ദ്രം നിർമ്മിക്കുന്നത്.
ചടങ്ങുകൾക്ക് പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, സിസ്റ്റർ റെജി എസ്ജെസി, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, ബിബി തെക്കനാട്ട്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ മിനിസ്റ്റിറികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ നന്ദി അറിയിച്ചു.