ബേബി ഊരാളില്‍ ചെയര്‍മാനായി ഫോമ ബിസിനസ് ഫോറം നിലവില്‍ വന്നു
Tuesday, May 20, 2025 1:14 PM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയായ ഫോമയുടെ ബിസിനസ് ഫോറത്തിന്റെ പുതിയ കമ്മിറ്റി രൂപീകരിച്ചു. ബേബി ഊരാളില്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഷൈജു വര്‍ഗീസ് വൈസ് ചെയര്‍മാനും ഓജസ് ജോണ്‍ കോഓര്‍ഡിനേറ്ററും ജോണ്‍ ഉമ്മന്‍ (പ്രസാദ്) സെക്രട്ടറിയുമായിരിക്കും.
ഡൊമിനിക് ചാക്കോനാല്‍, ജോസ് ഉപ്പൂട്ടില്‍, എബിന് വര്‍ഗീസ്, രഞ്ജിത്ത് വിജയകുമാര്‍ എന്നിവരും അടങ്ങുന്നതാണ് കമ്മിറ്റിയെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കുന്നതുവഴി കാലോചിതമായ വിജയം വരിക്കുന്നതില്‍ അവരെ പ്രാപ്തരാക്കുകയെന്നതാണ് ഫോമ ബിസിനസ് ഫോറത്തിന്റെ ലക്ഷ്യം.
ഫോമയുടെ മെട്രോ റീജിയണില്‍ നിന്നുള്ള ബേബി ഊരാളില്‍ ഫോമ നാഷണല്‍ പ്രസിഡന്റായും 2022-2024 കാലയളവില്‍ ചീഫ് ഇലക്ഷന് കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ അഭിഭാഷകനായിരുന്ന ഷൈജു വര്‍ഗീസ് സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയയിലെ മികച്ച റിയല്‍ എസ്റ്റേറ്റ് സംരംഭകനാണ്.
സംഘാടക മികവുള്ള ഷൈജു വര്‍ഗീസ് തന്റെ നേതൃപരമായ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയായ ഓജസ് ജോൺ മികച്ച ഒരു സംഘാടകൻ കൂടിയാണ്. അദ്ദേഹമാണ് ബിസിനസ് ഫോറം കോഓർഡിനേറ്റർ .
അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) മുന്‍ പ്രസിഡന്റായ ഡോമിനിക് ചാക്കോനാല്‍ ഫോമയുടെ മുന്‍ ആര്‍വിപിയും നാഷണല്‍ കമ്മറ്റി അംഗവുമാണ്. അറ്റ്ലാന്റാ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്നു.
മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡ (എംഎസിഎഫ്) അംഗമായ ജോസ് ഉപ്പൂട്ടില്‍ ഫ്ലോറിഡയിലെ ബിസിനസ്മാനാണ്. സാക്രമെന്റോ റീജിയൺ ഓഫ് മലയാളി അസോസിയേഷന് അംഗവും ചാരിറ്റി കോഓര്‍ഡിനേറ്ററുമായ എബിന് വര്‍ഗീസ് കാലിഫോര്‍ണിയ കേന്ദ്രമാക്കി ബിസിനസ് ചെയ്യുന്നു.
ന്യൂജഴ്സിയിലെ സംഘടനാ രംഗത്ത് സജീവമായ രഞ്ജിത് വിജയകുമാര്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉള്‍പ്പെടെ ബിസിനസ് മേഖലയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയ വ്യക്തിത്വമാണ്.
പുതിയ ഭാരവാഹികള്‍ പ്രഫഷണല്‍ സമീപനം പുലര്ത്തുന്നവരാരാണെന്നും പ്രവര്‍ത്തന കാലഘട്ടത്തില്‍ അവര്‍ക്ക് വലിയ വിജയം ഉണ്ടാവട്ടെയെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന് എന്നിവര്‍ ആശംസിച്ചു.