ക്യാപിറ്റല്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ശനിയാഴ്ച
Thursday, May 22, 2025 3:34 PM IST
വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് ശനിയാഴ്ച നടത്തുന്ന നോർത്ത് അമേരിക്കൻ ക്യാപിറ്റൽ സോക്കർ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള പ്രമുഖ ടീമുകളായ ഡൈമെൻഡ് എഫ്സി കാനഡ, മല്ലുമിനാറ്റി ന്യൂജഴ്സി, ന്യൂയോർക്ക് ഐലൻഡേഴ്സ്, ബാൾട്ടിമോർ ഖി ലാഡീസ്, വാഷിംഗ്ടൺ ഖലാസീസ്, സെന്റ് ജൂഡ് വിർജീനിയ, റെയ്ലി വാരിയേഴ്സ്, ഷാർലറ്റ് മിന്നൽസ്, അർബൻ ടസ്കേഴ്സ്, മെരിലാൻഡ് സ്ട്രൈക്കേഴ്സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കുന്നു.
ഫൊക്കാന ജോയിന്റ് സെക്രട്ടറി വിപിൻ രാജ് മെരിലാൻഡിൽ ഉദ്ഘാടനം ചെയ്യുന്ന ഉദ്ഘാടന ചടങ്ങിൽ ഫോമ ഫൊക്കാന സംഘടനകളുടെ പ്രതിനിധികൾ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.