അമേരിക്കയെ പിടിച്ചുലച്ച കൊടും കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
പി.പി. ചെറിയാൻ
Wednesday, May 21, 2025 11:57 AM IST
കെന്റക്കി: 1990കളിൽ യുഎസിനെ പിടിച്ചുലച്ച പരമ്പര കൊലയാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. മാരകമായ വിഷം കുത്തിവച്ചാണ് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ കഴിയുന്ന 62 വയസുകാരനായ ഗ്ലെൻ റോജഴ്സിന്റെ ശിക്ഷ നടപ്പാക്കിയത്.
ഫ്ലോറിഡയിലും കലിഫോർണിയയിലും നിന്നുള്ള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് റോജഴ്സ് പിടിയിലായത്. ടിന മേരി ക്രിബ്സിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസിലും സാന്ദ്ര ഗല്ലഗറിനെ കൊലപ്പെടുത്തിയ കേസിലും റോജഴ്സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
"കാസനോവ കില്ലർ' എന്നറിയപ്പെട്ട ഗ്ലെൻ റോജേഴ്സിനെ 1995 നവംബറിൽ കെന്റക്കിയിലെ വാക്കോയിലാണ് അറസ്റ്റ് ചെയ്തത്. 70 പേരെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ട റോജഴ്സ് പിന്നീട് തന്റെ പ്രസ്താവന പിൻവലിച്ചിരുന്നു.