x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ൾ ഫൈനലിൽ

വെബ്ഡെസ്ക്
Published: July 28, 2026 12:00 AM IST | Updated: July 28, 2026 12:00 AM IST

സജൻ പ്രകാശ് ഹീറ്റിൽ മത്സരിക്കുന്നു.

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്കാ​യി മ​ല​യാ​ളി താ​ര​ങ്ങ​ളു​ടെ മി​ന്നും പ്ര​ക​ട​നം. മ​ല​യാ​ളി നീ​ന്ത​ല്‍​താ​രം സ​ജ​ന്‍ പ്ര​കാ​ശും ലോം​ഗ്ജം​പ​ര്‍ മു​ര​ളി ശ്രീ​ശ​ങ്ക​റും യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ ഫൈ​ന​ല്‍ ബെ​ര്‍​ത്ത് ഉ​റ​പ്പാ​ക്കി. ഇ​ന്ന​ലെ ന​ട​ന്ന പു​രു​ഷ ലോം​ഗ്ജം​പ് യോ​ഗ്യ​താ ഗ്രൂ​പ്പ് എ​യി​ല്‍ 8.01 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് സ​ജ​ന്‍ പ്ര​കാ​ശ് ഫൈ​ന​ല്‍ ടി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

നാ​ളെ​യാ​ണ് ഫൈ​ന​ല്‍. ഫൈ​ന​ല്‍ യോ​ഗ്യ​ത​യ്ക്കു​ള്ള ക്വാ​ളി​ഫ​യിം​ഗ് മാ​ര്‍​ക്ക് 8.00 മീ​റ്റ​ര്‍ ആ​യി​രു​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ 8.01 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. യോ​ഗ്യ​താ മാ​ര്‍​ക്ക് ക്ലി​യ​ര്‍ ചെ​യ്തി​ല്ലെ​ങ്കി​ലും ഏ​റ്റ​വും മി​ക​ച്ച 12 ദൂ​രം താ​ണ്ടി​യ​വ​ര്‍​ക്കും ഫൈ​ന​ല്‍ ടി​ക്ക​റ്റ് ല​ഭി​ക്കും.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഈ 27​കാ​ര​ന്‍ 2022 ബി​ര്‍​മിം​ഗ്ഹാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 8.08 മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി​യാ​യി​രു​ന്നു അ​ന്ന് വെ​ള്ളി നേ​ടി​യ​ത്.

ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ സ​ജ​ന്‍ പ്ര​കാ​ശ് പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്‌​ളൈ നീ​ന്ത​ലി​ലാ​ണ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ര​ണ്ടാം ഹീ​റ്റി​ല്‍ 1:58.59 സെ​ക്ക​ന്‍​ഡി​ല്‍ സ​ജ​ന്‍ നീ​ന്ത​ല്‍ പൂ​ര്‍​ത്തി​യാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി.

സ്‌​കോ​ട്‌ല​ന്‍​ഡി​ന്‍റെ ഡ​ങ്ക​ന്‍ സ്‌​കോ​ട്ടി​നാ​ണ് ഹീ​റ്റി​ല്‍ ഒ​ന്നാം സ്ഥാ​നം (1:58.29). ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​നം വ​രെ സ​ജ​ന്‍ പ്ര​കാ​ശി​നാ​യി​രു​ന്നു ലീ​ഡ്. എ​ന്നാ​ല്‍, പി​ന്നീ​ട് ഡ​ങ്ക​ന്‍ മു​ന്നി​ല്‍ ക​ട​ന്നു. ഈ ​ഇ​ന​ത്തി​ല്‍ 2018 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ സ​ജ​ന്‍ എ​ട്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, പു​രു​ഷ 100 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ റി​ക്കാ​ര്‍​ഡു​കാ​ര​നാ​യ (10.09 സെ​ക്ക​ന്‍​ഡ്) ഗു​രി​ന്ദ​ര്‍​വീ​ര്‍ സിം​ഗി​നു ഫൈ​ന​ല്‍ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

ഹീ​റ്റ് നാ​ലി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് ഗു​രി​ന്ദ​ര്‍​വീ​റി​നു സാ​ധി​ച്ച​ത്. 10.39 സെ​ക്ക​ന്‍​ഡി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നു. എ​ന്നാ​ല്‍, ജ​മൈ​ക്ക​യു​ടെ റോ​ഹ​ന്‍ വാ​ട്‌​സ​ണ്‍ 10.13 സെ​ക്ക​ന്‍​ഡു​മാ​യി ഒ​ന്നാ​മ​ത് ഫി​നി​ഷ് ചെ​യ്ത് ഫൈ​ന​ല്‍ ബെ​ര്‍​ത്ത് സ്വ​ന്ത​മാ​ക്കി.

പു​രു​ഷ വി​ഭാ​ഗം 110 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ തേ​ജ​സ് ഷി​ര്‍​സെ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഹീ​റ്റി​ല്‍ 13.76 സെ​ക്ക​ന്‍​ഡു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്താ​ണ് തേ​ജ​സ് ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി​യ​ത്. ഹീ​റ്റ്‌​സി​ലെ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ക്കാ​ര്‍​ക്കാ​യി​രു​ന്നു ഫൈ​ന​ല്‍ ടി​ക്ക​റ്റ്.

K-Rail Survey

Tags : CommonwealthGames Malayali Athletes Finals Sports

Recent News

Corehub Up