അബുദാബി: 2025 എഫ് വണ്‍ ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പ് ആര്‍ക്കെന്നു നിശ്ചയിക്കാനുള്ള, സീസണിലെ അവസാന പോരാട്ടമായ അബുദാബിയില്‍ ഇന്നലെ നടന്ന രണ്ട് പരിശീലന മത്സരത്തിലും മക്ലാരന്റെ ലന്‍ഡോ നോറിസിന് ഒന്നാം സ്ഥാനം. റെഡ് ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പനാണ് രണ്ട് പരിശീലനത്തിലും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഇന്നാണ് മൂന്നാം പരിശീലന റേസും പോള്‍പൊസിഷന്‍ പോരാട്ടവും. നാളെയാണ് സീസണിലെ അവസാന പോരാട്ടമായ അബുദാബി എഫ് വണ്‍.
ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ നോറിസാണ് (408) നിലവില്‍ ഒന്നാം സ്ഥാനത്ത്. വെര്സ്റ്റപ്പന് (396), മക്ലാരനില് നോറിസിന്റെ സഹഡ്രൈവറായ ഓസ്കര് പിയാസ്ട്രി (392) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
Tags : Norris F1 Drivers' Championship Abu Dabi McLaren Norris