Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : America

തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണം

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ച​ര​ക്കു​ക​പ്പ​ൽ യു​എ​സ് സേ​ന പി​ടി​ച്ചെ​ടു​ത്ത​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​യു​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രേ ഡ്രോ​ൺ ആ​ക്ര​മ​ണം. ഒ​മാ​ൻ ക​ട​ലി​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഇ​റാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ത​സ്‌​നിം റി​പ്പോ​ർ​ട്ട് ചെ​യ്തു​തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​നി​ൽ​ക്കെ​യാ​ണ് പു​തി​യ സം​ഭ​വം. ഇ​തോ​ടെ പ​ശ്ചി​മേ​ഷ്യ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഒ​മാ​ൻ ക​ട​ലി​ൽ തു​സ്‌ എ​ന്ന ഇ​റാ​നി​യ​ൻ ച​ര​ക്കു​ക​പ്പ​ൽ യു​എ​സ് സേ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഹോ​ർ​മു​സി​ൽ യു​എ​സ് ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ക​പ്പ​ൽ ശ്ര​മി​ച്ചു.

ഇ​തോ​ടെ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. നി​ല​വി​ൽ ക​പ്പ​ൽ യു​എ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ലോ​ക​ത്തെ ഭീ​ക​ര​ത​യി​ലാ​ഴ്ത്തു​ന്ന രാ​ജ്യ​ത്തി​നെ​തി​രെ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും സം​യു​ക്ത ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Latest News

Corehub Up