District News
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ പുതുതായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ.വി. പ്രമോദ് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂൾ കുട്ടികളിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ പദ്ധതി. ചടങ്ങില് ഫാ. ജെറാൾഡ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.
വിദ്യാര്ഥികളുടെ പഠനവും സാങ്കേതിക പരിജ്ഞാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ഡിജിറ്റൽ സ്ക്വയർ സഹായകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറ്റ് ലെക്ചറർ സജ്ന, പിടിഎ പ്രസിഡന്റ് സിബി ഫ്രാൻസിസ്, ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് , ഐടി കോ-ഓർഡിനേറ്റർ ജോബി ജോസ് എന്നിവര് പ്രസംഗിച്ചു.
Kerala
കൊച്ചി: കെസിബിസി മീഡിയ കമ്മീഷൻ സംഘടിപ്പിക്കുന്ന അഖിലകേരള പ്രഫഷണൽ നാടകമേളയ്ക്കു പാലാരിവട്ടം പിഒസിയിൽ തിരിതെളിഞ്ഞു. മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
നാടകകലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നാടകസമിതികളെ വളർത്താൻ സർക്കാർ സാമ്പത്തിക സഹായം നൽകും. നാടകത്തിലൂടെ സമൂഹത്തിലെ തിന്മകളെ ചെറുക്കാൻ സാധിക്കും. ടിക്കറ്റെടുത്ത് നാടകം കാണുന്ന ആസ്വാദനസംസ്കാരം കേരളത്തിൽ വളരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബിഷപ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു. ഹൈബി ഈഡൻ എംപി, ഉമാ തോമസ് എംഎൽഎ, പിഒസി ഡയറക്ടറും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ. തോമസ് തറയിൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കൊച്ചിൻ മിഡാക് "അക്ഷയമന്ത്രം' നാടകം അവതരിപ്പിച്ചു. 27 വരെ വൈകുന്നേരം ആറിന് പിഒസി ഓഡിറ്റോറിയത്തിലാണു നാടകം.
District News
കുണ്ടറ: കേരളാ പൗള്ട്ടറി വികസന കോര്പറേഷന് നടപ്പാക്കുന്ന വിധവകള്ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി ഇളമ്പള്ളൂര് പഞ്ചായത്തിലെ 230 പേര്ക്ക് കോഴിയും തീറ്റയും വിതരണം ചെയ്തു. ഇളമ്പള്ളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന് പദ്ധതി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ ചെയര്പേഴ്സണ് മേരിക്കുട്ടി ജോണ്, ക്ഷേമകാര്യ ചെയര്പേഴ്സണ് എ.എസ്. സവാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സുജാത മോഹന്, പഞ്ചായത്ത് മെമ്പര്മാരായ ലളിതാംബിക, ഗിരീഷ് കുമാര്, സുജിത ഷാജി, സാജു വര്ഗീസ്, അജി അലക്സ്, ജഗദീശന്, ജീജാ ബാബു, ശരത് ചന്ദ്രന്, അനില്കുമാര്, ബിനു ഗോപാല്, മുഹമ്മദ് ഷാന്, മനോജ്, രാജി, ശ്രീജ,സീതാ ലക്ഷ്മി, സുനി, കെപ്ക്കോ മാനേജര് ശ്രീകുമാര് തുടങ്ങിയവര് പങ്കെടുത്തു.
District News
തൊടുപുഴ: ന്യൂമാന് കോളജിലെ ക്ലബ്ബുകളുടെയും ഫോറങ്ങളുടെയും സംയുക്ത ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില് നടത്തി.പ്രശസ്ത സംഗീത സംവിധായകനും നടനുമായ മെജോ ജോസഫ്, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സുനില് ഇബ്രാഹിം എന്നിവര് ചേര്ന്ന് ഉദ്ഘാടനം ചെയ്തു.
വിദ്യാര്ഥികളുടെ പാഠ്യേതര കഴിവുകള് വികസിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടര്ന്നു സീന് റിക്രിയേഷന് മത്സരവും നടത്തി. കോളജ് പ്രിന്സിപ്പല് ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്സിപ്പല്മാരായ ബിജു പീറ്റര്, ക്യാപ്റ്റന് പ്രജീഷ് സി.മാത്യു, ബര്സാര് ഫാ.ബെന്സണ് എന്. ആന്റണി, ക്ലബ് കോ-ഓര്ഡിനേറ്റര്മാരായ ഡോ. സിസ്റ്റര് നോയല് റോസ്, ലിസ് ഡൊമിനിക് എന്നിവര് പ്രസംഗിച്ചു.
District News
ഇലഞ്ഞി: വിസാറ്റ് ആര്ട്സ് ആന്ഡ് സയന്സ് കോളജില് മാനേജ്മെന്റ് അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. പാലാ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് പി.ജി. മുകുന്ദന് ഉദ്ഘാടനം നിര്വഹിച്ചു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസിന്റെ നിയമോപദേഷ്ടാവ് ഡോ. ഏബ്രഹാം ചെറ്റിശേരി അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി മനു വര്മ്മ, പാലായിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. പയസ് തോമസ്, കോളജ് പ്രിന്സിപ്പല് ഡോ. ബോസ് ടോം, കേണല് കെ.വി.എന്. ആചാരി, ലിസണ് മാത്യു കുര്യാത്ത്, ഷാജി ഓസ്റ്റിന്, റിന്റോ ബിജു എന്നിവര് പ്രസംഗിച്ചു.
District News
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്ത് ഓളി ഗവൺമെന്റ് യുപി സ്കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. പിടിഎ പ്രസിഡന്റ് നവാസ് തോട്ടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഒൻപത് ലക്ഷം രൂപയാണ് കെട്ടിടം നവീകരിക്കുന്നതിനായി പഞ്ചായത്ത് ചെലവഴിച്ചത്. അഞ്ചു ലക്ഷം രൂപ ഓളി സ്കൂൾ കെട്ടിടത്തിന്റെ വയറിംഗ് ജോലികൾക്കായി പഞ്ചായത്തിൽനിന്നും അനുവദിച്ചിട്ടുണ്ട്. കെട്ടിടം നവീകരിച്ചതോടെ വിദ്യാർഥികളുടെ പഠനമുറിയുടെ നിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദുഅനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, അജിതാ മധുക്കുട്ടൻ, പി.ഡി. ജോർജ്, ആജിഷ ഉദയകുമാർ, അഭിജിത്ത് ചായപ്പള്ളി, ഹെഡ്മിസ്ട്രസ് അനിതാ ഡി. നായർ, ഷീനാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പൈങ്കുളം: സെന്റ് റീത്താസ് ഹൈസ്കൂളില് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ശുചിത്വമിഷന് പദ്ധതിയില് ഉള്പ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ച് നിര്മിച്ച ലേഡീസ് ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബീമ അനസ് നിര്വഹിച്ചു.
മാനേജര് ഫാ. ജോര്ജ് വള്ളോംകുന്നേലിന്റ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു, മുന് ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ഷാജി, ഹെഡ്മിസ്ട്രസ് സിസ്റ്റര് സൗമ്യ മൈക്കിള്, മുന് ഹെഡ്മാസ്റ്റര് സോണി മാത്യു, പിടിഎ പ്രസിഡന്റ് ജോഷി മാത്യു, എംപിടിഎ പ്രസിഡന്റ് അനിമോള് ജോസ്, സ്റ്റാഫ് സെക്രട്ടറി സിഗി മാത്യു എന്നിവര് പ്രസംഗിച്ചു.
District News
മഴുവന്നൂര്: കര്ഷകര്ക്ക് മികച്ച വിപണി ഒരുക്കുന്നതിനും വിഷരഹിത കാര്ഷിക ഉല്പന്നങ്ങള് ജനങ്ങളിലെത്തിക്കുന്നതിനുമായി കിസാന് സര്വീസ് സൊസൈറ്റി മഴുവന്നൂര് യൂണിറ്റ് ആരംഭിച്ച ആഴ്ചച്ചന്തയ്ക്കും പുതിയ ഓഫിസിനും തുടക്കമായി.
കെഎസ്എസ് യൂണിറ്റിന്റെ നവീകരിച്ച ഓഫിസ് ഉദ്ഘാടനം മഴുവന്നൂര് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. ജോയി നിര്വഹിച്ചു. കെഎസ്എസ് അംഗങ്ങള് സ്വന്തം കൃഷിയിടങ്ങളില് ഉത്പാദിപ്പിച്ച ജൈവ പച്ചക്കറികള് രക്ഷാധികാരി ജോസഫ് കയ്യാണിക്കലിന് നല്കി വാര്ഡംഗം ധന്യ ജയശേഖര് ആഴ്ചച്ചന്തയുടെ ആദ്യവില്പ്പന ഉദ്ഘാടനം ചെയ്തു. കര്ഷകരില് നിന്ന് നേരിട്ട് ഗുണമേന്മയുള്ള കാര്ഷിക ഉല്പ്പന്നങ്ങള് ഉപഭോക്താക്കളിലെത്തിക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കെഎസ്എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. ബേബി അധ്യക്ഷത വഹിച്ചു. യോഗത്തില് ജനറല് സെക്രട്ടറി എല്ദോ നാരിയേലില്, സെക്രട്ടറി ഗ്രേസി ഫിലിപ്പ്, പഞ്ചായത്തംഗം മെറിന് പൗലോസ്, ഏലിയമ്മ വര്ഗീസ്, ട്രഷറര് പി.ഡി. കുര്യാക്കോസ് എന്നിവര് പ്രസംഗിച്ചു.
District News
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീകളുടെ സമഗ്ര ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്കരിച്ച അമി - ഫോർ ദി വുമൺ ഇൻ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
സ്ത്രീകളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സുരക്ഷിതവും സ്വകാര്യത ഉറപ്പുനൽകുകയും പരിചരണം ഉറപ്പാക്കുന്നതുമായ അമി പദ്ധതി ആരോഗ്യ പരിപാലനരംഗത്ത് വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപ്പെട്ടു.
അത്യാഹിത ഘട്ടങ്ങളിൽ പെട്ടെന്ന് വൈദ്യസഹായം എത്തിക്കുന്നതിനായി ബിലീവേഴ്സ് ആശുപത്രി പുതുതായി ആരംഭിച്ച ബൈക്ക് ആംബുലൻസ് സേവനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും കെ. മുരളീധരൻ നിർവഹിച്ചു. വർഗീസ് മാമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഫാ. സിജോ പന്തപ്പള്ളിൽ, സിസ്റ്റർ ഡോ. ജോബി ജോസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.
ചലച്ചിത്ര താരം വീണ നന്ദകുമാർ അമി പദ്ധതിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നിർവഹിച്ചു. കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, പ്രതിരോധശേഷി, മാനസിക ആരോഗ്യം, മെനോപോസിന് ശേഷമുള്ള ശാരീരികാവസ്ഥ, സ്തനാർബുദ പരിശോധനയും ചികിത്സയും എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ സേവനങ്ങളാണ് അമി പദ്ധതിക്ക് കീഴിൽ ഒരുക്കിയിട്ടുള്ളത്.
അമി പദ്ധതിയുടെ ആമുഖം ബ്രെസ്റ്റ് ആൻഡ് എൻഡോക്രൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ അരുണിമാ പൗലോസ് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡയറക്ടറും എമർജൻസി വിഭാഗം മേധാവിയുമായ ഡോ. ഷമ്മി ഡഗ്ലസ് ലാമ്പെർട്ട്, ഫാ. തോമസ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
District News
നെയ്യാറ്റിന്കര : പുലകൽകോണത്ത് നവഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിലയ്ക്ക് വാങ്ങിയ 40 സെന്റ് ഭൂമിയിൽ നിർമിച്ച പുതിയ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന കർമം സി.കെ ഹരീന്ദ്രന് എംഎല്എ നിർവഹിച്ചു. നാടിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന ഇത്തരം കൂട്ടായ്മകൾ ഏറെ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സി.കെ ഹരീന്ദ്രന് എംഎല്എ അറിയിച്ചു.
District News
കടുത്തുരുത്തി: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി ഏഴുമാംതുരുത്ത് എസ്എന്ഡിപി ഹാളില് മന്ത്രി മോന്സ് ജോസഫ് നിര്വഹിച്ചു.
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്ജ് വെട്ടിക്കതടത്തില് അധ്യക്ഷത വഹിച്ചു. 25 മുതല് സെപ്റ്റംബര് എട്ട് വരെ നേത്രദാനപക്ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ മെഡിക്കല് ഓഫീസിന്റെയും കടുത്തുരുത്തി പഞ്ചായത്തിന്റെയും ദേശീയ അന്ധത, കാഴ്ച വൈകല്യ പദ്ധതി കോട്ടയം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എന്. പ്രിയ മുഖ്യ ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.ആര്. സന്തോഷ് കുമാര് നേത്രദാന സന്ദേശം നല്കി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് നോബി മുണ്ടയ്ക്കന് നേത്രദാന പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്ജ് രക്തദാന സമ്മതപത്രം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്ഗീസ് രക്തഗ്രൂപ്പ് നിര്ണയം പരിപാടി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ടോമി പ്രാലടി, മിനു സാവിയോ, പി.ഡി. ബാബു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര് ഡോ. സാം സാവിയോ, കടുത്തുരുത്തി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല് ഓഫീസര് ഡോ. പി.എസ്. സുശാന്ത്, തലയോലപ്പറമ്പ് കമ്യൂണിറ്റി ഹെല്ത്ത് സെന്റർ ഹെല്ത്ത് സൂപ്പര്വൈസര് കെ.കെ. സജി എന്നിവര് പ്രസംഗിച്ചു.
കോട്ടയം ജനറല് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. അനു ആന്റണി ബോധവത്കരണ ക്ലാസിനും മെഡിക്കല് ക്യാമ്പിനും നേതൃത്വം നല്കി. പരിപാടിയുടെ ഭാഗമായി ജീവിതശൈലീ രോഗ ക്ലിനിക്കും രക്തഗ്രൂപ്പ് നിര്ണയ ക്യാമ്പും സംഘടിപ്പിച്ചു.
District News
ചെറുതോണി: ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നയിക്കുന്ന ഓപ്പറേഷൻ തൂഫാൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എഡിഎം മിനി കെ. ജോൺ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, മുരിക്കാശേരി പാവനാത്മാ കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, സംഘാടകസമിതി അംഗങ്ങളായ ഡോ. ജിജോ ജോർജ്, അലക്സ് തോമസ് എന്നിവർ പങ്കെടുത്തു.
പാവനാത്മ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനവും പാവനാത്മാ കോളജ് ആരംഭിക്കുന്ന വിവിധ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ലോഞ്ചിംഗും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ റോയി കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, പോലീസ് മേധാവി ഡോ.എ. നസീം, ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ലഹരിവിരുദ്ധ സന്ദേശം, പ്രചാരണ വാഹന ജാഥ ഉൾപ്പെടെ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
District News
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര 3682-ാം നമ്പർ കൃഷ്ണപുരം എൻഎസ്എസ് കരയോഗത്തിന്റെ ശാരദാംബാൾ മെമ്മോറിയൽ മന്ദിരം തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര പാലക്കടവ് പന്തീരടി മണ്ണടി ഭഗവതി ക്ഷേത്ര സേവാസമിതി നൽകിയ സ്ഥലത്താണ് മന്ദിരം നിർമിച്ചത്. വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി. വേലപ്പൻ നായരുടെ ഭാര്യ ശാരദാംബാളിന്റെ സ്മരണാർഥമാണു മന്ദിരത്തിന് ‘ശാരദാംബാൾ മെമ്മോറിയൽ കൃഷ്ണപുരം എൻഎസ്എസ് കരയോഗം മന്ദിരം’ എന്ന പേര് നൽകിയത്. വിശ്വഭാരതി മാനേജിംഗ് ട്രസ്റ്റി വി. വേലപ്പൻ നായരും കരയോഗ അംഗങ്ങളും സംയുക്തമായാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് വിജയഗോപൻ നായർ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ എൻ. ഹരിഹരൻ നായരും വിശ്വഭാരതി പബ്ലിക് സ്കൂൾ മാനേജിംഗ് ട്രസ്റ്റി വി. വേലപ്പൻ നായരും മുഖ്യാതിഥികളായി. കരയോഗം സെക്രട്ടറി അഡ്വ. ഐ.എസ്. ശ്രീരാഗ് സ്വാഗതം പറഞ്ഞു. അവശത അനുഭവിക്കുന്ന കരയോഗ കുടുംബാംഗങ്ങൾക്ക് ചികിത്സാ സഹായവും ചടങ്ങിൽ വിതരണം ചെയ്തു.
District News
കൊടുങ്ങല്ലൂർ: മോഡേൺ ഹോ സ്പിറ്റലിന്റെയും നോബിൾ ഹാർട്ട് കെയറിന്റെയും സംയുകത സംരംഭമായ മോഡേൺ ഹാർട്ട് കെയറിന്റെ നവീകരിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു. ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. എ.കെ. അബ്ദുൾ ലത്തിഫ് അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എ.അബ്ദുൾ റഷീദ്, ഡോ. ഷൗജാദ് മുഹമ്മദ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, വാർഡ് കൗൺസിലർ രശ്മി ബാ ബു, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.കെ. രാജഗോപാലാചാരി, ഹോസ് പിറ്റൽ ഡയറക്ടർ പി.എച്ച് . മുഹമ്മദ് ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
District News
നെന്മാറ: ജില്ലാ പഞ്ചായത്ത് നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി നിർമിച്ച പ്രീഫാബ് ടോയ്ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുരേഷ് അനന്തരാമൻ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എസ്. ജ്യോതി, സ്റ്റാഫ് സെക്രട്ടറി സി.ബി. രമ, ഹെഡ്മിസ്ട്രസ് ചന്ദ്രിക, എസ്എംസി ചെയർമാൻ വിനേഷ്, എംപിടി പ്രസിഡന്റ് രമ്യ, എച്ച്എസ്എസ് സീനിയർ അസിസ്റ്റന്റ് മുരളീധരൻ, സ്റ്റാഫ് സെക്രട്ടറി ദിനേശ് ബാബു പ്രസംഗിച്ചു.
District News
ചങ്ങനാശരി: ജപ്പാനിലെ സോഫിയ യൂണിവേഴ്സിറ്റി, ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് കോളജ്, അസംപ്ഷൻ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബെർക്കുമാൻസ് സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക് എക്സലൻസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സ്റ്റഡി പ്രോഗ്രാം 2026 ഉദ്ഘാടനം ചെയ്തു. എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവരുടെ നേതൃത്വത്തിലും ഡോ. ജിജോ ജോർജ്, ഡോ. പോളമി ഐച്ച് മുഖർജി, ജോർജ് മാത്യു എന്നിവരുടെ ഏകോപനത്തിലും 2026 ഓഗസ്റ്റ് 12 വരെയാണ് പ്രോഗ്രാം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ജാപ്പനീസ് വിദ്യാർഥികൾക്ക് കേരളത്തിന്റെ ചരിത്രം, സമ്പദ്വ്യവസ്ഥ, കൈത്തറി, ഭക്ഷണരീതികൾ, പാരിസ്ഥിതിക വിഷയങ്ങൾ, ആയുർവേദം, കുടുംബശ്രീ, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഡോ. രഞ്ജിത്ത് തോമസ്, ഡോ. അനുപ ലീല ജോർജ്, അമൽ പി. മാത്യൂസ്, അനു അന്ന കോശി, ഡോ. നെവിൽ തോമസ്, ഡോ. ജെയിംസ് ബെയ്ബൻ ജോർജ്, ഫാ. ജോസഫ് പി. ബെനഡിക്ട്, ഡോ. അനു പി. സെബാസ്റ്റ്യൻ, രേഖ മൈക്കിൾ, ഡോ. അനില സ്കറിയ, ഡോ. അനീഷ് കെ. ജോസഫ്, ഡോ. നിതിൻ വർഗീസ് എന്നീ അധ്യാപകർ ക്ലാസുകൾ നയിക്കും.
District News
പേരൂര്ക്കട: പേരൂര്ക്കട, വികാസ് ഭവന് ഡിപ്പോകളില്നിന്ന് ആരംഭിക്കുന്ന പ്രിയദര്ശിനി ബസ് റൂട്ടുകളുടെ ഉദ്ഘാടനം പേരൂര്ക്കട ഡിപ്പോയില് മന്ത്രി കെ. മുരളീധരൻ ഫ്ളാഗ് ഓഫ് ചെയ്തു. പേരൂര്ക്കടയില്നിന്ന് കിഴക്കേക്കോട്ട വഴി മലമുകള് ഭാഗത്തേക്കും വികാസ് ഭവനില്നിന്ന് പട്ടം, കുന്നുകുഴി വാര്ഡുകളെ ബന്ധിപ്പിച്ചു കിഴക്കേക്കോട്ട, കണ്ണമ്മൂല, ചെമ്പഴന്തി, പോത്തന്കോട് ഭാഗത്തേക്കുമാണു പുതിയ സര്വീസുകള് ആരംഭിക്കുന്നത്. കുന്നുകുഴി വാര്ഡ് കൗണ്സിലര് മേരി പുഷ്പം അധ്യക്ഷത വഹിച്ചു. പേരൂര്ക്കട, വികാസ് ഭവന് അസിസ്റ്റന്റ് ട്രാന്സ്പോര്ട്ട് ഓഫീസര്മാരായ ഗോപകുമാര്, ഗിരീഷ് കുമാര് തുടങ്ങിയവര് പങ്കെടുത്തു.
ബസ് സർവീസ് ആരംഭിച്ചു
ആറ്റിങ്ങൽ: കടയ്ക്കാവൂർനിന്ന് പ്രിയദർശനി ബസ് സർവീസ് ആരംഭിച്ചു. അഞ്ചുതെങ്ങ് പെരുമാതുറ കോവളം വിഴിഞ്ഞം പൂവാർവഴി പോകുന്ന ബസാണ് ആരംഭിച്ചത്. രമ്യ ഹരിദാസ് എംഎൽഎ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സജികുമാർ അധ്യക്ഷത വഹിച്ചു. ഷിറാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, റസൂൽ ഷാൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുംകുളം, ജയന്തി കൃഷ്ണ, ജൂഡ് ജോർജ്, ജിജി, അസീന അൻസർ, ആകാശ്, അനു കടയ്ക്കാവൂർ, കൃഷ്ണകുമാർ കടയ്കാവൂർ, സുജിത്ത് എന്നിവർ പങ്കെടുത്തു.
District News
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം എഡിഎസ് യു അതിരൂപത ഡയറക്ടർ കോമഡി ഉത്സവം ഫെയിം ഫാ. ജിതിൻ വയലുങ്കൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.ഡോ.മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് ഷോണി കലയത്താങ്കൽ, മദർ പിടിഎ പ്രസിഡന്റ് സുനു തോമസ്, ബിനീഷ് പീറ്റർ, സ്റ്റെല്ല ടോജിസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൽഎസ്എസ് ജേതാക്കൾക്കുള്ള സമ്മാനവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
District News
ഭരണങ്ങാനം: അല്ഫോന്സ തീര്ഥാടന കേന്ദ്രത്തിനു മുന്പിലും അസീസി ആര്ക്കേഡിനു മുന്പിലും മൊബൈല് ചാര്ജിംഗ് സൗകര്യത്തോടെയുള്ള വെയ്റ്റിംഗ് ഷെഡുകളുടെ ഉദ്ഘാടനം ഫ്രാന്സിസ് ജോര്ജ് എംപി നിര്വഹിച്ചു. മാണി സി. കാപ്പന് എംഎല്എ അധ്യക്ഷത വഹിച്ചു.
ജിജി ഈറ്റയ്ക്കകുന്നേല്, അല്ഫോന്സ വെട്ടിക്കല്, മെംബര്മാരായ വിനോദ് വേരനാനി, കെ.ടി. തോമസ് കിഴക്കേക്കര, അല്ഫോന്സ തീര്ഥാടന കേന്ദ്രം ഡയറക്ടര് ഫാ. മാത്യു കുറ്റിയാനിക്കല്, ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസീസി ആശ്രമം സുപ്പീരിയര് ഫാ. സിബി പാറടിയില്, ജോര്ജ് പുളിങ്കാട്, റെജി വടക്കേമേച്ചേരി എന്നിവര് പ്രസംഗിച്ചു.
District News
കൊടുങ്ങല്ലൂർ: മാടവന ഗ്രാമവ്യവസായ സഹകരണ സംഘത്തിന്റെ യു ബസാറിലെ പുതിയ ഓഫിസ് മന്ദിരത്തിന്റെ ഉദ് ഘാടനം കെ.കെ. വത്സരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അധ്യക്ഷതവഹിച്ചു. ഖാദി ഗ്രാമ സൗഭാഗ്യ ഷോറും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു.
ആദ്യവിൽപന ഖാദി ബോർഡ് ഉപഡയറകടർ പി.കെ. ലൈല നിർവഹിച്ചു. ടി. കെ. മുഹമ്മദ് ബഷീർ ഇ.ടി. ടൈസൺ മാസ്റ്റർ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. രമേശ് ബാബു, ബാലചന്ദ്രൻ മാസ്റ്റർ, നൗഷാദ് കറുകപ്പാടത്ത്, മുഷ്താക്കലി, ടി.പി. രഘുനാഥ്, എ.പി. സ്നേഹലത, ഷിഹാബ് കാവുങ്ങൾ, പി.കെ.മുഹമ്മദ്, പി.എം. ലൈല, കെ.കെ. സഹജൻ, കെ.എ. ഹഫ്സൽ, മായ സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ കൂദാശയുടെ ഭാഗമായി ഒരുക്കിയ ആർട്ട്ഗാലറി മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. അജി കെ. തോമസ് അധ്യക്ഷനായി.
നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, സഭ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.കെ.എൽ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പ, സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോസഫ് സാമുവൽ, ഫാ. കെ.വൈ. ചാക്കോ, ഭദ്രാസന പിആർഒ അനി വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ വിനു ഡാനിയേൽ, സുനു വർഗീസ്, കൂദാശ കമ്മിറ്റി ജനറൽ കൺവീനർ സൈമൺ കെ. വർഗീസ് കൊമ്പശേരിൽ, ജോയിന്റ് കൺവീനർമാരായ ഫാ. മാത്യു വി. തോമസ്, ജേക്കബ് കോശി, കത്തീഡ്രൽ സഹവികാരി ഫാ. ബൈജു തമ്പാൻ, കത്തീഡ്രൽ ട്രസ്റ്റി ജി. കോശി തുണ്ടുപറമ്പിൽ, സെക്രട്ടറി വി.ടി. ഷൈൻമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും.
ഹരിയാനയിലെ ജിന്ദ് മുതൽ സോണിപത്ത് വരെയുള്ള ട്രെയിൻ ജിന്ദ് റെയിൽവേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 89 കിലോമീറ്ററാണ് ഹൈഡ്രജൻ ട്രെയിനിന്റെ യാത്രാദൂരം.
കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതിസൗഹൃദ ഗതാഗതം വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമത്തിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി. ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് വൈദ്യുതി ഉത്പാദിപ്പിക്കാനായി ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്.
ഹാനികരമായ വാതകങ്ങൾ പുറന്തള്ളുന്നതിനു പകരം നീരാവിയും ചൂടുമാണ് ഹൈഡ്രജൻ ട്രെയിനുകൾ പുറന്തള്ളുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഹൈഡ്രജൻ ട്രെയിൻ വികസിപ്പിച്ചത്.
Kerala
കോട്ടയം : കേരള യൂത്ത്ഫ്രണ്ട്-എമ്മിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കെ.എം. മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നടത്തി.
കോട്ടയം ഗിരീദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച ജുവാൻ മരിയ ടോജോ, ലിയ റോസ് ജോർജ് എന്നീ വിദ്യാർഥികൾക്ക് 5000 രൂപ വീതം കാഷ് അവാർഡും എക്സലൻസ് അവാർഡും പുസ്തകങ്ങളും ജോസ് കെ. മാണി എംപി സമ്മാനിച്ചു. തുടർന്ന് പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വരുംദിവസങ്ങളിൽ 14 ജില്ലകളിലും പ്രാദേശിക മേഖലകളിലും എക്സലൻസ് അവാർഡ് വിതരണങ്ങൾ നടക്കും.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കേരള യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. മാത്യു ഏബ്രഹാം മോടിയിൽ മെറിറ്റ് ഡേ സന്ദേശം നൽകി.
Business
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വാണിജ്യ മാർട്ടായ കേരള ട്രാവൽ മാർട്ടിന്റെ (കെടിഎം) 13-ാം എഡിഷൻ സെപ്റ്റംബർ 24 ന് കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മാർട്ടിന്റെ ഭാഗമായുള്ള ബിസിനസ് മീറ്റുകൾ സെപ്റ്റംബർ 25 മുതൽ 27 വരെ നടക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് കണ്വൻഷൻ സെന്ററിലും മാർട്ട് കൊച്ചി വെല്ലിംഗ്ടണ് ഐലൻഡിലെ സാഗര, സാമുദ്രിക കണ്വൻഷൻ സെന്ററിലുമാണ് നടക്കുക.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തിൽ വരുത്തുന്നതിനായുള്ള കരട് രേഖ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് ടൂറിസം പങ്കാളികളുമായി യോഗം ചേരും.
ഇതിനകം 2360 ബയർ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 610 അന്താരാഷ്ട്ര ബയർമാരും 1750 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു. ഇത് സർവകാല റിക്കാർഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉൾപ്പെടെ 117 മാധ്യമ രജിസ്ട്രേഷനുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലർമാരും (എക്സിബിറ്റേഴ്സ്), സ്പോണ്സർഷിപ്പ്-ഗവണ്മെന്റ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാർട്ടിൽ പങ്കെടുക്കും.
ടൂറിസം സെക്രട്ടറി കെ.ബിജു , ഡയറക്ടർ എം.അഞ്ജന , അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്.സ്വാമിനാഥൻ, മുൻ പ്രസിഡന്റുമാരായ ബേബി മാത്യു, ഏബ്രഹാം ജോർജ്, ഇ.എം. നജീബ്, ട്രഷറർ ജിബ്രാൻ ആസിഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
പാലക്കാട്: പാലക്കാട്, മലപ്പുറം ജില്ലകളുൾപ്പെടുന്ന ജെസിഐ അലുമ്നി ക്ലബ്ബിന്റെ പാലക്കാട് റീജിയന്റെ ഉദ്ഘാടനം ധോണി ലീഡ് കോളജിൽ നടന്നു. രമേഷ് പിഷാരടി എംഎൽഎ മുഖ്യാതിഥിയായ പരിപാടിയിൽ മേഖലാ ചെയർമാൻ കെ.ആർ. അരുണ് രവി അധ്യക്ഷത വഹിച്ചു. ഡോ. തോമസ് ജോർജ് പാലക്കാട് റീജിയന്റെ പ്രഥമ ചെയർമാനായി സ്ഥാനാരോഹണം ചെയ്തു.
ജെസിഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡന്റ് പി. സന്തോഷ് കുമാർ, അലുമ്നി ക്ലബ് ദേശീയ വൈസ് ചെയർമാൻ രഞ്ജീവ് കുറുപ്പ് എന്നിവർ വിശിഷ്ടാതിഥികളായ പരിപാടിയിൽ കെ. സത്യപ്രകാശ്, എം.ഡി. രഘുരാജ്, അഡ്വ. വർഷ എസ.് കുമാർ, സറീന ഹനീഫ എന്നിവർ പ്രസംഗിച്ചു. ജെസിഐ ക്രീഡ് അവാർഡ്നിശയിൽ ഫാ. ജോയ് വെംബ്ലിയൻ, പുതുശേരി ശ്രീനിവാസൻ, ഡോ.കെ.പി. ഖാലിദ്, ഷീബ നന്ദജൻ, പ്രണവം ശശി, എ.എം. പ്രഭാകരൻ നായർ എന്നിവർക്ക് മുഖ്യാതിഥി അവാർഡുകൾ സമ്മാനിച്ചു. സോണ് വൈസ് ചെയർമാൻ ആർ. അജിത് പ്രസാദ് സ്വാഗതവും സോണ് സെക്രട്ടറി പി.ആർ. ശിവപ്രകാശ് നന്ദിയും പറഞ്ഞു.
Kerala
കൊച്ചി: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും കൊച്ചി പെരുമ്പടപ്പിൽ ബിഷപ് ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, ഫാ. ടോമി ചമ്പക്കാട്ട്, അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ശരത് ബാവക്കാട്ട്, രൂപത പ്രസിഡന്റ് കെ.വി. ജിതിൻ, സാന്താക്രൂസ് ശാഖാ പ്രസിഡന്റ് സൂസൻ റിൻസി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിഷ വർഗീസ്, സംസ്ഥാന വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. ഇന്റർനാഷണൽ ഗ്രാൻഡ് കൗൺസിൽ ചെയർമാൻ കെ.എം. സ്കറിയാച്ചൻ സ്ഥാനാരോഹണം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ചു.
ക്ലബ് ഈവർഷം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ സാമൂഹിക വനവത്കരണ പരിപാടിയുടെ ഉദ്ഘാടനം റീജണൽ ചെയർ ഇലക്ട് സി.വി. വിനോദ്കുമാർ നിർവഹിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥിഥികളെ അനുമോദിച്ചു.
പി. സന്തോഷ്കുമാർ, ആന്റോ കെ. ആന്റണി, മൈക്കിൾ കെ. മൈക്കിൾ, ബിജു ഫ്രാൻസിസ്, കെ.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഈവർഷം ഒരുലക്ഷം രൂപയുടെ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തുമെന്ന് ക്ലബ് പ്രസിഡന്റ് അറിയിച്ചു. ഭാരവാഹികൾ: വി.കെ. വിനോദ് കുമാർ-പ്രസിഡന്റ്, കെ. പുരുഷോത്തമൻ-സെക്രട്ടറി, കെ.രാജേഷ്-ട്രഷറർ.
District News
ചിറ്റാരിക്കാൽ: കോൺഗ്രസ് പ്രവർത്തകനായിരുന്ന കടുമേനി വടക്കേപ്പറമ്പിൽ സെബാസ്റ്റ്യന്റെ സ്മരണയ്ക്ക് കടുമേനി ബോബെമുക്കിൽ നിർമിച്ച എസ്കെ സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി അധ്യക്ഷത വഹിച്ചു. കടുമേനി പള്ളി വികാരി ഫാ. ജോസഫ് കാവനാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനീഷ്, പഞ്ചായത്തംഗങ്ങളായ ടി.എ. അയൂബ്, ശ്രീരാമൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം, വി.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ കണ്ണൂർ യൂണിറ്റ്തല ഉദ്ഘാടനം ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ.കെ. സാജു ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ ഫാ.ജോയി കട്ടിയാങ്കല്ലിന് ദീപിക പത്രം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മലയാളത്തിലെ ആദ്യദിനപത്രമായ ദീപിക സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ സമസ്ത മേഖലകളെയും പുരോഗതിയിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച മാധ്യമമാണെന്ന് വൈസ് ചാൻസലർ ഡോ. കെ.കെ. സാജു പറഞ്ഞു.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലേക്കുള്ള പത്രങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് സുനിൽ ചുനയംമാക്കലാണ്. ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ്, മേയർ പി. ഇന്ദിര, ദീപിക സർക്കുലേഷൻ എജിഎം ജോർജ് തയ്യിൽ, സീനിയർ സർക്കുലേഷൻ ഏരിയ മാനേജർ ബാബു പതിപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.
District News
നെടുമങ്ങാട്: പൂവത്തൂർ പട്ടാളം ജംഗ്ഷൻ നിധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നൃത്തകലാ പഠന അക്കാദമി നിധി കലാമന്ദിർ സിനിമാ സീരിയൽ താരം പയ്യന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. നിധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് രമേശ് കുമാർ അധ്യക്ഷത വഹിച്ചു. സിനിമ സീരിയൽതാരം ജി.എസ്. ഗോപിക, നടനും സംവിധായകനും എഴുത്തുകാരനുമായ ബിജു കിഴക്കനേല എന്നിവർ മുഖ്യാതിഥിയായി.
ഗുരുശ്രേഷ്ഠ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ജയശ്രീ വിനോദിനി, കൗൺസിലറുമായ ലേഖ വിക്രമൻ, സന്ധ്യാ സതീശൻ, രക്ഷാധികാരി മോഹനൻ നായർ, ക്ലബ് സെക്രട്ടറി എസ്. സുജിത്ത് കരുണാകരൻ, ട്രഷറർ ജി. ബിജു, വൈസ് പ്രസിഡന്റ് ഷജിൻ ഷാ,ജോയിന്റ് സെക്രട്ടറി രാജൻ ചെമ്പകശേരി, ജോയിന്റ് ട്രഷറർ എസ്. സജീവ് എന്നിവർ പ്രസംഗിച്ചു. നിധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വനിതാ കമ്മിറ്റി പ്രസിഡന്റ് ശ്യാമള ടീച്ചർ സ്വാഗതവും സെക്രട്ടറി സിന്ധു നന്ദിയും പറഞ്ഞു.
District News
കോഴഞ്ചേരി: കോഴഞ്ചേരിയിൽ പന്പാനദിക്കു കുറുകെയുള്ള സമാന്തര പാലത്തിന്റെ പണികള് ത്വരിതപ്പെടുത്താൻ അബിൻ വർക്കി എംഎൽഎ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇന്നലെ പാലത്തിന്റെയും സമീപന പാതയുടെയും നിർമാണം വിലയിരുത്താനെത്തിയതായിരുന്നു എംഎൽഎ.
നിലവില് പാലത്തിന്റെ പണികള് അവസാന ഘട്ടത്തിലാണെങ്കിലും ടാറിംഗ് ഉള്പ്പെടെയുള്ള ജോലികള് മഴ കാരണം എന്ന് പൂര്ത്തിയാകുമെന്നു പറയാനാകില്ല. മൂന്ന് മാസത്തിനുള്ളില് നിര്മാണം പൂര്ത്തിയാക്കാമെന്ന് കേരള റോഡ് ഫണ്ട് ബോര്ഡ് എക്സിക്യൂട്ടീവ് എൻജിനിയർ സി.ബി.സുഭാഷ് കുമാര് എംഎല്എയെ ധരിപ്പിച്ചു.
പാലത്തിന്റെ നടപ്പാത, വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ മിനുക്കുപണികൾ, പെയിന്റിംഗ്, തോട്ടപ്പുഴശേരി ഭാഗത്ത് 80 മീറ്ററിലധികം ഭാഗത്തെ സമാന്തര റോഡ് നിര്മാണം, ബിഎം ആൻഡ് ബിസി നിലവാരത്തില് പാലവും സമന്തര പാതയും ഉള്പ്പെടെയുളള ടാറിംഗ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്വശത്തെ ഓടയുടെ നിര്മാണം എന്നിവയാണ് ഇനി പ്രധാനമായും പൂര്ത്തിയാകാനുള്ളത്. നിർമാണവുമായി ബന്ധപ്പെട്ട് ഇരുകരകളിലുമുള്ള അനുബന്ധ ജോലികളും ബാക്കിയാണ്.
കോഴഞ്ചേരി ഭാഗത്ത് മാര്ക്കറ്റിലേക്കുള്ള റോഡ് നിർമിക്കാനുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന് പുതുപറമ്പിലും വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പും എംഎല്എയോടു പറഞ്ഞു. മാര്ക്കറ്റിലെ റോഡിൽ പൂട്ടുകട്ട പാകണമെന്ന് എംഎൽഎ നിർദേശിച്ചു.
ടികെ റോഡിലെ പഴയ പാലത്തിന്റെ സമീപത്തു നിന്ന് മാരാമണ് കണ്വന്ഷന് നഗറിലേക്കുള്ള വഴി റീടാറിംഗ് നടത്തുക, പുതിയ പാലത്തിന് അടി ഭാഗത്ത് നിര്മിച്ച താത്ക്കാലിക പാത വെളളം താഴുന്ന നിലയ്ക്ക് അടിയന്തരമായി ചെയ്യുക എന്നീ നിർദേശങ്ങളും അബിൻ വർക്കി ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട പന്പാനദിയിൽ സ്ഥാപിച്ച താത്കാലിക പാതയും നിർമാണ സാമഗ്രികളും പള്ളിയോടങ്ങളുടെ യാത്രയെ തടസപ്പെടുത്തുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. പാലത്തിന് അടിയിലെ മണ്ണു നീക്കം ചെയ്യുന്നതിനൊപ്പം പുറ്റുകളും നീക്കം ചെയ്തു പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കണമെന്നാണ് നിർദേശം.
തോട്ടപ്പുഴശേരി ഭാഗത്ത് ഓടയുടെ നിര്മാണം പൂര്ത്തികരിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്സി ക്രിസ്റ്റഫര്, വൈസ് പ്രസിഡന്റ് സി.എസ്.അനീഷ് കുമാര് എന്നിവര് എംഎൽഎയെ ധരിപ്പിച്ചു. ഈ ഭാഗത്ത് പഞ്ചത്ത് ഓഫീസിനു സമീപം നില്ക്കുന്ന മരം മുറിച്ചുമാറ്റാന് അനുമതി ഇതേവരെ ലഭ്യമായിട്ടില്ല. ഓടയുടെ നിർമാണം പൂർത്തീകരിക്കണമെന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കണം. ഇതിനും നടപടിയായിട്ടില്ല.
സമീപന പാതയുടെ ഭാഗത്തുള്ള വൈദ്യുത തൂണുകള് മാറ്റിയിടുന്നതിനു വൈദ്യുതി വകുപ്പിന് എസ്റ്റിമേറ്റ് നല്കിയെങ്കിലും പണം കെആര്എഫ് ഇതേവരെ നല്കിയിട്ടില്ല. ഇത്രയും പണികള് പൂര്ത്തിയായാല് മാത്രമേ പാലവും റോഡും ഗതാഗതത്തിനു തുറന്നു കൊടുക്കാന് കഴിയുകയുള്ളുവെന്നും എംഎല്എ അറിയിച്ചു. നിർമാണ പുരോഗതി വിലയിരുത്താൻ അടുത്തമാസം വീണ്ടും യോഗം ചേരുമെന്നും അബിൻ വർക്കി പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം കണ്വീനര് ജോണ്സണ് വിളവിനാൽ, ഇലന്തൂര് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, സ്ഥിരം സമിതി അധ്യക്ഷന് അശോക് ഗോപിനാഥ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു ലക്ഷ്മി, ബാബു പഴയിടത്തിൽ, പ്രകാശ്കുമാര്, ജിപ്സണ് വെട്ടത്ത്, ഷെറിന് റോയി, കോഴഞ്ചേരി പഞ്ചായത്തംഗങ്ങളായ അനീഷ് ചക്കുംങ്കൽ, ലതാ ചെറിയാന് തുടങ്ങിയവരും എംഎല്എയ്ക്കൊപ്പമുണ്ടായിരുന്നു.
District News
തൃശൂർ: ബട്ടർഫ്ലൈ ഇക്കോ പാർക്ക് ആൻഡ് കണ്സർവേഷൻ സെന്റർ എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതിദിനത്തോടനുബന്ധിച്ചു തൃശൂർ സെന്റ് മേരീസ് കോളജും സംസ്ഥാന മ്യൂസിയം-മൃഗശാലയും ചേർന്നു നിർമിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിച്ചു.
കൗണ്സിലർ ജോയ് ബാസ്റ്റിൻ ചാക്കോള, മ്യൂസിയം-മൃഗശാല ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, ക്യുറേറ്റർ എസ്. മഞ്ജുഷ, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: കോർപറേഷൻ പൂങ്കുന്നം ഡിവിഷനിലെ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാ ടനം മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. \
കൗണ്സിലർ കൃഷ്ണമോഹൻ, ഡെപ്യൂ ട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ വില്ലി ജിജോ, ഷീന ചന്ദ്രൻ, കരോളി ജോ ഷ്വ, മേഫി ഡെൽസണ്, കൗണ്സിലർമാരായ രഘുനാഥ് സി. മേനോൻ, അഞ്ജലി യു. മനോൻ, സുനിത വിനു, മുംതാസ്, ശാരി കിഷോർ എന്നിവർ പങ്കെടുത്തു.
Kerala
കാഞ്ഞിരപ്പള്ളി: യുഡിഎഫിന്റെ പ്രകടന പത്രികയില് ഉള്പ്പെടുത്തിയ, കര്ഷകര്ക്ക് സഹായകരമായിട്ടുള്ള കാര്യങ്ങള് പുതിയ സര്ക്കാര് പ്രാവര്ത്തികമാക്കണമെന്ന് മുഖ്യമന്ത്രിയെ നേരില്ക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ഫാം ദേശീയ രക്ഷാധികാരി മാര് റെമീജിയോസ് ഇഞ്ചനാനിയില്. ഇന്ഫാം ദേശീയ അസംബ്ലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പുതിയ സര്ക്കാര് നമ്മള് ആവശ്യപ്പെട്ട കാര്യങ്ങള് പ്രകടന പത്രികയില് തന്നെ ചേര്ത്തിരുന്നു. പട്ടയം ലഭിക്കാനുള്ളവരുടെയും റബര് കര്ഷകരുടെയും പ്രശ്നങ്ങള്, നെല് കര്ഷകര് നേരിടുന്ന പ്രതിസന്ധികള്, സാധാരണ കര്ഷകരുടെ ബുദ്ധിമുട്ടുകള് ഇവ ഒരോന്നും സര്ക്കാരിനു മുന്പില് അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണ ഇപ്പോഴത്തെ മുഖ്യമന്ത്രിക്കുണ്ട് എന്നത് സഹായകരമാണ്. കെസിബിസിയുടെ സമ്മേളനത്തിലും കര്ഷകരുടെ പ്രശ്നങ്ങള് അവതരിപ്പിച്ചു. കെസിബിസിയുടെ പ്രതിനിധികള് വീണ്ടും മുഖ്യമന്ത്രിയെക്കണ്ട് കര്ഷകരുടെ പ്രശ്നങ്ങള് അവതരിപ്പിക്കുമെന്നും മാര് റെമീജിയോസ് ഇഞ്ചനാനിയില് പറഞ്ഞു.ഇന്ഫാമിന്റെ ജൂബിലി വര്ഷത്തില് പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതിയെക്കുറിച്ച് ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില് വിശദീകരിച്ചു.
ഇന്ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്, താമരശേരി, തലശേരി, കണ്ണൂര് കാര്ഷികജില്ലകളില്നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഓരോ സംസ്ഥാനത്തും നടപ്പാക്കുന്ന കര്മപദ്ധതികള് ഭാരവാഹികള് അവതരിപ്പിച്ചു. ഇന്ഫാം നാഷണല് ജനറല് സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ദേശീയ ഡയറക്ടര് ഫാ. ജോസഫ് ചെറുകരക്കുന്നേല്, ഇന്ഫാം നാഷണല് സെക്രട്ടറി മാത്യു മാമ്പറമ്പില്, ദേശീയ സെക്രട്ടറി നെല്വിന് സി. ജോയി എന്നിവര് പ്രസംഗിച്ചു.
സംസ്ഥാനത്തെ വിവിധ കാര്ഷിക ജില്ലകളിലെ 25,000 ഇന്ഫാം കര്ഷക കുടുംബങ്ങള്ക്ക് ഫലഗ്രാമം പദ്ധതിയിലൂടെ നൽകുന്ന അത്യുത്്പാദനശേഷിയുള്ള ഫലവൃക്ഷത്തെകളുടെ ഫ്ലാഗ് ഓഫ് ഇന്ഫാം ദേശീയ രക്ഷാധികാരി മാര് റെമീജിയോസ് ഇഞ്ചാിയില് നിർവഹിച്ചു.
NRI
ഗ്ലാസ്ഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്കിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
മിഡ്ലാൻഡ്സ് ഏരിയയിൽ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്കോട്ട്ലൻഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക്. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം എം.പി. വിൻസെന്റ് എംഎൽഎ ഓൺലൈനായി നിർവഹിച്ചു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറാൻ യുകെയിലെ കോൺഗ്രസ് പ്രവർത്തകർ വഹിച്ച വലിയ പങ്ക് എടുത്തുപറഞ്ഞ അദ്ദേഹം ഐഒസി യുകെ ഗ്ലാസ്ഗോ ക്ലൈഡ്ബാങ്ക് യൂണിറ്റിനും പുതിയ ഭാരവാഹികൾക്കും എല്ലാവിധ ആശംസകളും നേർന്നു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
സ്കോട്ട്ലാൻഡ് യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ പായിപ്പാട് യൂണിറ്റ് രൂപീകരണങ്ങൾക്ക് നേതൃത്വം നൽകി. സ്കോട്ട്ലാൻഡ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് പ്രസിഡന്റ് മിഥുൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.
Kerala
കോട്ടയം: ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കോട്ടയം മാമ്മന് മാപ്പിള ഹാളില് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന് ആണ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര് അധ്യക്ഷത വഹിക്കുന്ന ചടങ്ങില് മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രി മോന്സ് ജോസഫ്, കെ. ഫ്രാന്സിസ് ജോര്ജ് എംപി, പശ്ചിമബംഗാള് മുന് ഗവര്ണര് ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര് ഫാ. മൈക്കിള് വെട്ടിക്കാട്ട്, ചീഫ് എഡിറ്റര് ഫാ. ഡോ. ജോര്ജ് കുടിലില് തുടങ്ങിയവര് സന്നിഹിതരാണ്.
പൗരപ്രമുഖരും ജനപ്രതിനിധികളും ഉള്പ്പെടെ പ്രൗഢമായ സദസ് ചടങ്ങില് പങ്കെടുക്കുന്നു.
Business
കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്സ് തങ്ങളുടെ സിഎസ്ആര് പദ്ധതിയുടെ കീഴില് ന്യൂഡല്ഹിയിലെ അളകനന്ദയില് പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ സുരക്ഷാസംവിധാനങ്ങള് കൂടുതല് മെച്ചപ്പെടുത്തുന്നതിനായി ഡല്ഹി പോലീസും റസിഡന്റ് വെല്ഫെയര് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര് അലക്സാണ്ടര് ജോര്ജ് മുത്തൂറ്റ്, സൗത്ത് ഡല്ഹി എസിപി സോംനാഥ് പരുതി എന്നിവര് ചേര്ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചത്.
ചടങ്ങില് മുത്തൂറ്റ് ഫിനാന്സ് സിഎസ്ആര് ആന്ഡ് കോര്പറേറ്റ് അഫയേഴ്സ് വിഭാഗം ജിഎം രാകേഷ് മെഹ്റ, പബ്ലിക് റിലേഷന്സ് സീനിയര് എജിഎം രാജാ ഇമാം, സിആര് പാര്ക്ക് എസ്എച്ച്ഒ അനീഷ് ശര്മ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
District News
മാലോം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മഹാത്മാ ജെഎൽജി ഗ്രൂപ്പിനു കീഴിൽ മാലോം ദർഘാസിൽ പ്രവർത്തിക്കുന്ന സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് യൂണിറ്റിന്റെ വർക്ക് ഷെഡ് പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മിനി മാത്യു, പഞ്ചായത്തംഗം ധന്യ ദേവിദാസ്, പഞ്ചായത്ത് സെക്രട്ടറി ജി. ഗോകുൽ, സിഡിഎസ് ചെയർപേഴ്സൺ മേരി ബാബു, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ജയരാജ്, വിഇഒ ജിനേഷ്, തൊഴിലുറപ്പ് പദ്ധതി എൻജിനിയർമാരായ സിജെൻ സി. തങ്കപ്പൻ, പി.സി. റോബിൻ, ജെഎൽജി കോ-ഓർഡിനേറ്റർ ബിന്ദുമോൾ, സരുൺ എന്നിവർ പ്രസംഗിച്ചു.
Business
കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര്ട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം പ്രഫ. റോണി കെ. ബേബി എംഎല്എ നിര്വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര് ആദ്യവില്പ്പന നടത്തി.
മുന് എംഎല്എ കെ.ജെ. തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, പി. ജീരാജ്, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വാര്ഡ് മെംബര് ജോയി മുണ്ടാംപള്ളി, ഓക്സിജന് സിഇഒ ഷിജോ കെ. തോമസ്, ഓക്സിജന് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് മാനേജര് ജിബിന് ജോസഫ്, മറ്റ് ജനപ്രതിനിധികള്, സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയവര് പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്ക്കായി പ്രത്യേക ഓഫറുകളും ഉണ്ടായിരുന്നു.
ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന് തുടങ്ങിയ ഗൃഹോപകരണങ്ങള് ഏറ്റവും കുറഞ്ഞ വിലയില് സ്വന്തമാക്കാന് നവീകരിച്ച ഷോറൂമില് അവസരമുണ്ട്. ലോകോത്തര ബ്രാന്ഡുകളുടെ സ്മാര്ട്ട് ഫോണുകള്, ലാപ്ടോപ്പുകള്, ഡിജിറ്റല് ഗാഡ്ജറ്റുകള് എന്നിവയുടെ വലിയ ശൃഖലയും ഷോറൂമില് ഒരുക്കിയിട്ടുണ്ട്.
മൊബൈല് ഫോണുകള് കുറഞ്ഞ തവണ വ്യവസ്ഥയില് പ്രത്യേക ഓഫറില് ഉപഭോക്താക്കള്ക്ക് സ്വന്തമാക്കാം. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്ക്കും മൊബൈല് ഫോണുകള്ക്കും സര്വീസിന് ശേഷം ഒരു വര്ഷത്തെ സൗജന്യ വണ് ടൈം റീപ്ലെയ്സ്മെന്റ് ഓഫറും ഉപഭോക്താക്കള്ക്ക് നല്കുന്നു. വിവിധ ധനകാര്യസ്ഥാപനങ്ങളില്നിന്നും വായ്പസൗകര്യവും ഉപഭോക്താക്കള്ക്ക് ലഭ്യമാണ്. 9020100100.
Business
കോട്ടയം: ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പേർട്ടിന്റെ കാഞ്ഞിരപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ. രാവിലെ 10-ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വലിയ ശൃഖലയും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ കുറഞ്ഞ തവണ വ്യവസ്ഥയിൽ പ്രത്യേക ഓഫറിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഫ്രിഡ്ജുകൾക്ക് 10000 രൂപ വരെയും വാഷിംഗ് മെഷീനുകൾക്ക് 5000 രൂപ വരെ കാഷ് ബാക്ക് ഓഫറുകളും ഉണ്ട്. അതോടൊപ്പം ഉറപ്പായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എസി 19,990 രൂപ മുതൽ ലഭ്യമാണ്. കൂടാതെ കുറഞ്ഞ തവണ വ്യവസ്ഥയിൽ എസി വാങ്ങാൻ അവസരമുണ്ട്.
ലാപ്ടോപ്പുകൾ 30,990 രൂപ മുതൽ ലഭ്യമാണ്. ലാപ്ടോപ്പ് വാങ്ങുന്പോഴും 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടിൽ സൗജന്യമായി ലഭിക്കും. മൊബൈൽ ആക്സസറീസിന് വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. കിച്ചണ് അപ്ലൈയൻസുകളായ മിക്സി, കുക്കർ, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കുറഞ്ഞവിലയിൽ ലഭ്യമാണ്. പ്രിന്ററുകൾ 13,990 രൂപ മുതൽ ലഭിക്കും.
14,999 രൂപ മുതൽ ഇൻവെർട്ടറും ബാറ്ററിയും ഇവിടെയുണ്ട്. പഴയതോ കേടായതോ ആയ ഇൻവെർട്ടറുകൾക്കും ബാറ്ററികൾക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകൾക്കും മൊബൈൽ ഫോണുകൾക്കും സർവീസിന് ശേഷം ഒരു വർഷത്തെ സൗജന്യ വണ് ടൈം റീപ്ലെയ്സ്മെന്റ് ഓഫർ വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് നൽകുന്നു.
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പാസൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്. പഴയ ഗൃഹോപകരണങ്ങളോ ഡിജിറ്റൽ ഗാഡ്ജെറ്റുകളോ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാൻ പ്രത്യേക സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 26 വർഷങ്ങൾക്ക് മുന്പ് കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് ഓക്സിജന്റെ തുടക്കം. ബന്ധപ്പെടേണ്ട നന്പർ 9020100100.
District News
വൈക്കം: വൈക്കം താലൂക്ക് അർബൻ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള കിസ്കോ ലാബിൽ ആരംഭിച്ച കഫേറ്റീരിയയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നിർവഹിച്ചു.
വൈക്കം മുൻസിപ്പൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈക്കത്തിന്റെ നിയുക്ത എംഎൽഎ കെ. ബിനിമോൻ മുഖ്യാഥിതിയായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സൗദാമിനി, ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ എം.വി. മനോജ്, എം. അനിൽകുമാർ, സുബൈർപുളിതുരുത്തി, സബിതാസലിം തുടങ്ങിയവർ സംബന്ധിച്ചു.
Kerala
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് പൂർവവിദ്യാർഥികളുടെ സംഘടനയായ എഎഎജെ അമൽജ്യോതി കോളജിൽ ആരംഭിച്ച ആസ്പെയർ 2026 ഇന്റേൺഷിപ്പ് ഡ്രൈവിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
കോളജിൽ നിന്ന് വിവിധ കാലഘട്ടങ്ങളിൽ പടിച്ചറങ്ങി വിവിധ മേഖലകളിൽ തൊഴിൽ സംരംഭകാരായിട്ടുള്ളവരുടെ സ്ഥാപനങ്ങളിൽ നിലവിലെ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിന് അവസരങ്ങൾ നൽകുകയും വിദ്യാർഥികൾക്കിടയിൽ ശക്തമായ ഒരു തൊഴിൽ ശൃംഖല കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കോളജ് ഗവേണിംഗ് ബോഡി ചെയർമാനും വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ.ഡോ. റോയ് ഏബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷമീർ, യൂണിക് വേൾഡ് റോബോട്ടിക്സ് സിഇഒയും പൂർവ വിദ്യാർഥി സംഘടനാ സെക്രട്ടറിയുമായ ബൻസൺ തോമസ് ജോർജ്, കെ-ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റുമായ റോബിൻ ടോമി, അലുമ്നി ഡീൻ ഡോ. മിനി മാത്യു എന്നിവർ പ്രസംഗിച്ചു.
Business
കോട്ടയം: കേരളത്തിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന്റെ റാന്നിയിലെ വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ ആദ്യ വില്പന നടത്തി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആരോണ് ബിജിലി പനവേലിൽ, റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, മുൻ എംഎൽഎ രാജു ഏബ്രഹാം, വാർഡ് മെംബർ അന്നമ്മ തോമസ് കുരിശുമ്മൂട്ടിൽ, ബിജെപി ജില്ലാ സെക്രട്ടറി പി.വി. അനോജ്കുമാർ, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് തുടങ്ങിയവർ പങ്കെടുത്തു.
നവീകരിച്ച രണ്ട് നിലകളുള്ള ഷോറൂമിൽ ടിവി, ഫ്രിഡ്ജ്, എസി., വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ബംപർ കോംബോ ഓഫറിലൂടെ 1,25,000 രൂപ വില വരുന്ന ഗൃഹോപകരണങ്ങൾ 49,990 രൂപയ്ക്ക് സ്വന്തമാക്കാം.
ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ എന്നിവയുടെ വലിയ ശൃംഖലയും ഷോറൂമിൽ ഉണ്ട്. 6999 രൂപ മുതൽ സ്മാർട്ട് ഫോണുകൾ, 6,990 രൂപയ്ക്ക് സ്മാർട്ട് ടിവികൾ, 19,990 രൂപ മുതൽ ബ്രാൻഡഡ് എസികൾ തുടങ്ങിയവ ലഭ്യമാണ്. ലാപ്ടോപ്പ്, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നിവയ്ക്ക് സ്പെഷൽ ഓഫറുകളും ആനുകൂല്യങ്ങളും ഉണ്ട്.
കിച്ചണ് അപ്ലയൻസുകൾക്ക് 60 ശതമാനം വരെ വിലക്കുറവും ഓഫറുകളും ഗാഡ്ജറ്റുകൾക്കും മൊബൈൽ ആക്സസറീസുകൾക്കും ആകർഷകമായ വിലക്കുറവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ മണിക്കൂറിലും നടന്ന നറുക്കെടുപ്പിലൂടെ നിരവധി ഉപഭോക്താക്കളാണ് ആകർഷകമായ സമ്മാനങ്ങൾ നേടിയത്. ഷോറൂമിൽ നിന്നും പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഡിജിറ്റൽ ഉല്പന്നങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 902010 0100.
National
ലക്നോ: ഉത്തർപ്രദേശിലെ അടിസ്ഥാനസൗകര്യവികസനത്തിൽ നിർണായകമാകുന്ന ഗംഗ എക്സ്പ്രസ് വേയുടെ നിർമാണോദ്ഘാടനം അടുത്ത ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.
37,000 കോടിരൂപയാണു പദ്ധതിക്കു വകയിരുത്തിയിരിക്കുന്നത്. ത്വരിതപുരോഗതിക്ക് നാലു ഭാഗങ്ങളായി നിർമാണം വിഭജിച്ചിരിക്കുകയാണ്.മൊത്തം 594 കിലോമീറ്റർ ദൈർഘ്യത്തിലാണ് എക്സ്പ്രസ് വേ. 9,000 കോടി മുടക്കി ആദ്യഘട്ടത്തിൽ 29.70 കിലോമീറ്റർ ഭാഗത്തെ പണി പൂർത്തിയാക്കും.
രണ്ടാംപാക്കേജിൽ 151.70 കിലോമീറ്ററും മൂന്നാംപാക്കേജിൽ 155.70 കിലോമീറ്ററും ഉണ്ടാകും. 9,000 കോടിരൂപയാണു രണ്ട് ഘട്ടങ്ങളിലും പ്രതീക്ഷിക്കുന്ന ചെലവ്. നാലാമത്തത് 156.847 കിലോമീറ്റർ ദുരത്തിലാണ്. 9,500 കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
Business
തൊടുപുഴ: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ 14ാമത് ഷോറൂം തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെ 10.30ന് സിനിമാതാരം നിവിൻ പോളി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
നറുക്കെടുപ്പിലൂടെ നാല് ഭാഗ്യശാലികൾക്ക് 50,000 രൂപ വീതവും ആറ് ഭാഗ്യശാലികൾക്ക് 10,000 രൂപ വീതവും സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഒരു ഡയമണ്ട് നെക്ലേസും സമ്മാനമായി ലഭിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
കൂടാതെ സ്വർണാഭരണ പണിക്കൂലിയിൽ 50 ശതമാനം വരെ കുറവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 25,000 രൂപ വരെ കിഴിവും ഉണ്ടായിരിക്കും. പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവു വരുത്താതെ പുതിയ ഇടിമണ്ണിക്കൽ ബിഐഎസ് സ്വർണാഭരണങ്ങളായി മാറ്റിവാങ്ങാൻ അവസരമുണ്ട്.
Business
കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി കോട്ടയത്തെ വസ്ത്രവ്യാപാരരംഗത്ത് നിറഞ്ഞ് നില്ക്കുന്ന പുളിമൂട്ടില് സില്ക്സ് നവീകരിച്ച കോട്ടയം ഷോറൂമിന്റെ ഉദ്ഘാടനം 17നു നടക്കും. 40-ാം വാര്ഷികത്തിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചത്.
നാലു നിലകളിലായി നവീകരിച്ച ഷോറൂമിന്റെ താഴത്തെ നിലയില് റണ്ണിംഗ് ഫാബ്രിക്സ്, തയ്യല് ചെയ്യാത്ത സ്യൂട്ടുകള്, ലേഡീസ് വെസ്റ്റേണ്, ലേഡീസ് എത്നിക് വെയേര്സ്, ദുപ്പട്ടകള്, ലെയ്സ്, ഹോം ലിനന് ഐറ്റങ്ങളാണുള്ളത്.
ഒന്നാം നിലയില് വിവാഹസാരികള്, സില്ക്ക് സാരികള്, ഡിസൈനര് സാരികള്, കേരള സാരികള്, സെറ്റ് സാരികള്, വിവാഹത്തിനുള്ള ലെഹെംഗകള്, ബ്ലൗസ് തുണികള്, അടിവസ്ത്രങ്ങള്, ലോഞ്ച് വസ്ത്രങ്ങളും രണ്ടാം നിലയില് പുരുഷന്മാര്ക്കുള്ള വിവാഹവസ്ത്രങ്ങള്, പുരുഷന്മാരുടെ വസ്ത്രങ്ങള്, ഷര്ട്ട്, സ്യൂട്ട് തുണിത്തരങ്ങളും മൂന്നാം നിലയില് യുവതിയുവാക്കളുടെ വസ്ത്രങ്ങള്, കുട്ടികളുടെ വസ്ത്രങ്ങള് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓരോ 3000 രൂപയുടെ പര്ച്ചേസിനും 300 രൂപയുടെ ഗിസ്റ്റ് വൗച്ചര് ലഭ്യമാണ്.
Business
കൊച്ചി: രാജ്യത്തെ ആദ്യത്തേതും ഏകവുമായ തദ്ദേശീയ സര്ജിക്കല് റോബോട്ടിക് സിസ്റ്റമായ എസ്എസ്ഐ മന്ത്രയുടെ നിര്മാതാക്കളായ എസ്എസ് ഇന്നവേഷന്സ് ഇന്റര്നാഷണല് ബ്രേക്ക്ത്രൂ ഡിഫന്സ് ടെക്നോളജി എസ്എസ്ഐ വിമാനയും പ്രോജക്ട് ഓപ്പറിയനും ഉദ്ഘാടനം ചെയ്തു.
National
ലക്നോ: നോയിഡ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 11,200 കോടി രൂപ ചെലവിട്ട് നിർമിച്ച വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്.
ഏപ്രിൽ പകുതിയോടെ വിമാന സർവീസുകൾ ആരംഭിക്കും. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, കോൽക്കത്ത തുടങ്ങി പത്തു പ്രധാന നഗരങ്ങളിലേക്കായിരിക്കും ആദ്യഘട്ടത്തിൽ സർവീസ്. നാല് കിലോമീറ്റർ നീളമുള്ള റൺവേ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്.
3000 ഏക്കറിലാണ് വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടന യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രി രാം മോഹൻ നായിഡു തുടങ്ങിയവർ പങ്കെടുത്തു.
Business
കൊച്ചി: കേരളത്തില് മഹീന്ദ്രയുടെ സാന്നിധ്യം കൂടുതല് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം എന്എച്ച് ബൈപാസ് റോഡിലുള്ള ക്യു1 ബിസിനസ് പാര്ക്കില് പുതിയ ഓട്ടോബാന് മഹീന്ദ്ര ഷോറൂം തുറന്നു.
മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് സീനിയര് വൈസ് പ്രസിഡന്റ് സെയില്സ്, കസ്റ്റമര് കെയര് ആന്ഡ് സിഎക്സ് പവന് കുമാര്, നിപ്പോണ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം.എ.എം. ബാബു മൂപ്പന് എന്നിവര് ചേര്ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് നാഷണല് സര്വീസ് ഹെഡ് ഫീല്ഡ് ഓപ്പറേഷന്സ് ആന്ഡ് സര്വീസ് സ്ട്രാറ്റജി സ്റ്റ് സച്ചിന് ഗുപ്ത, ഓട്ടോബാന് മാനേജിംഗ് ഡയറക്ടര് ഫര്സാദ്, സെബാ ബാബു മൂപ്പന്, സെഹ്ലാ മൂപ്പന്, നസാ ഫര്സാദ്, സനാ ഫര്സാദ്, സാറ, സയാന്, ഇഹാന് എന്നിവരും മഹീന്ദ്രയുടെയും ഓട്ടോബാനിന്റെയും മുതിര്ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Business
കോട്ടയം: പുളിമൂട്ടിൽ സിൽക്സിന്റെ എട്ടാമത്തെ ഷോറൂം 15ന് അടൂർ കെ.പി. റോഡിൽ പ്രവർത്തനമാരംഭിക്കുന്നു.
രാവിലെ 10ന് അടൂർ ചെയർപേഴ്സണ് റീന സാമുവേൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഗ്രേസി ചാക്കോ പുളിമൂട്ടിൽ. ഭദ്ര ദീപം തെളിക്കും.
ഗ്രൂം സ്റ്റുഡിയോ, ത്രെഡ്സ് ബൈ പുളിമൂട്ടിൽ സിൽക്സ് എന്നിങ്ങനെ നിരവധി ആകർഷകമായ ഫീച്ചറുകൾക്ക് പുറമെ ബ്രൈഡൽ വെയർ, ന്യൂബോണ് ക്ലോത്തിംഗ്, ലേഡീസ് വെയർ, മെൻസ് വെയർ, റണ്ണിംഗ് ഫാബ്രിക്സ്, കിഡ്സ് വെയർ തുടങ്ങി നാല് നിലകളിലായി ഏറ്റവും മികച്ച വ്യത്യസ്തമായ കളക്ഷനുകളോടുകൂടിയാണ് പുളിമൂട്ടിൽ സിൽക്സിന്റെ ഏറ്റവും പുതിയ ഷോറൂം അടൂരിൽ ഒരുക്കിയിട്ടുള്ളത്.
പുളിമൂട്ടിൽ സിൽക്സിന്റെ ഇൻവിറ്റേഷൻ കാർഡുമായി ഷോറൂമിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും സ്പെഷൽ ഡിസ്കൗണ്ട് ഓഫർ ഏപ്രിൽ 30 വരെ ഉണ്ടായിരിക്കുന്നതാണ്.
District News
പേരാമ്പ്ര: നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെ ചവറംമൂഴിയിൽ നിര്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി നിര്വഹിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിൽ പെട്ട ഒറ്റക്കണ്ടം ഹോളി ഫാമിലി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ടി.പി. രാമകൃഷ്ണന് എംഎല്എ അധ്യക്ഷത വഹിച്ച് ശിലാസ്ഥാപന ഫലകം അനാച്ഛാദനം ചെയ്തു. മലയോര ഹൈവേ പദ്ധതിയില് ഉള്പ്പെടുത്തി കിഫ്ബി ഫണ്ടായ 9.289 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്മിക്കുന്നത്. എംഎൽഎ ഇ.കെ. വിജയന് മുഖ്യാതിഥിയായി.
പടത്തുകടവ് ഹോളി ഫാമിലി ചർച്ച് വികാരി ഫാ. തോമസ് പൊരിയത്ത്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ആയിത്തമറ്റം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്, വൈസ് പ്രസിഡന്റ് എസ്. സുനന്ദ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു. അനിത, മരുതോങ്കര ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പി.പി. സുപ്രഭ, ജനപ്രതിനിധികളായ ബിൻസി തോമസ്, സ്വാതി മിഥുൻ, സന്തോഷ് കോശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബേബി കാപ്പുകാട്ടിൽ, കെ.കെ. വിനോദൻ, സി.ഡി. പ്രകാശ്, എ. ബാലചന്ദ്രൻ, ഒ.ടി. രാജൻ, ഉണ്ണി വേങ്ങേരി, കെആർഎഫ്ബി എൻജിനീയർമാരായ ഇ.ജി. വിശ്വപ്രകാശ്, പി. രജിന, വി. അമൽജിത്ത് എന്നിവർ പ്രസംഗിച്ചു.
77.4 മീറ്റർ നീളവും 12.50 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമാണ കരാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. മരുതോങ്കര പഞ്ചായത്ത് ഭാഗത്ത് 150 മീറ്ററും, ചക്കിട്ടപാറ പഞ്ചായത്ത് ഭാഗത്ത് 60 മീറ്ററും എന്ന ക്രമത്തിൽ സമീപന റോഡും നിർമിക്കും. ഒരു വർഷം കൊണ്ട് പാലം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സൗകര്യ പ്രദമായ റോഡിനു വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്ന കുടിയേറ്റ പ്രദേശങ്ങളായ ചവറം മൂഴി, ഒറ്റക്കണ്ടം മേഖലകളുടെ സമഗ്ര വികസന സ്വപ്നമാണ് പാലം പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകുന്നത്.
District News
തിരുവനന്തപുരം: ലൂർദ് ഫൊറോന ഇടവക മാതൃ-പിതൃവേദിയുടെ പ്രവർത്തനവർഷ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ നിർവഹിച്ചു.
സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ വർഷത്തിൽ ആധ്യാത്മികവും ജീവകാരുണ്യപരവുമായ നിരവധി പ്രവർത്തനങ്ങളാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വികാരി ഫാ. ജോൺ തെക്കേക്കര അധ്യക്ഷത വഹിച്ചു. ജോസുകുട്ടി സെബാസ്റ്റ്യൻ, മീരാ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: ജില്ലാ ആശുപത്രിയുടെ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ഓണ്ലൈനായി നിര്വഹിച്ചു. ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്ക്കാര് സാധ്യമാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
എം.എം. മണി എംഎല്എ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിഹാബ് ഈട്ടിക്കല്, വി.എസ്. ബിനു, നാഗജ്യോതി ഭാസ്കര്, ജില്ലാപഞ്ചായത്തംഗം തിലോത്തമ സോമന്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആര്. രാമചന്ദ്രന്, വി. റെജി, കര്ഷക കടാശ്വാസ കമ്മീഷന് അംഗം ജോസ് പാലത്തിനാല്, പി.എന്. വിജയന്, വി.സി. അനില്, സുരേഷ് പള്ളിയാടി, ജിന്സണ്വര്ക്കി, ടി.എം. ജോണ്, ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എസ്. സുരേഷ് വര്ഗീസ്, എന് എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര് ഇ.കെ. ഖയാസ്, ആശുപത്രി സൂപ്രണ്ട് ഷെറിന് ജോസഫ് എന്നിവര് പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഫെബ്രുവരി ആറിനു കാസർഗോഡ്നിന്ന് ആരംഭിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്നു തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിനു മുന്നിൽ നിന്നും വൈകുന്നേരം നാലിനു പുതുയുഗ യാത്രാ നായകൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിനു തുടക്കമാകും.
പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം നിർദേശിക്കാനും യുഡിഎഫ് സംഘടിപ്പിച്ച ഹെൽത്ത് കോണ്ക്ലേവിന്റെ നയരേഖ കോഴിക്കോട്ടും ഉന്നതവിദ്യാഭ്യാസ കോണ്ക്ലേവിന്റെ നയരേഖ തൃശൂരിലും പ്രകാശനം ചെയ്തു. ‘സംവദിക്കാം പുതുയുഗത്തിനായ് ’ എന്ന സംവാദവും പതിനാല് ഇടങ്ങളിൽ സംഘടിപ്പിച്ചു.
District News
പാണത്തൂർ: പനത്തടി കുടുംബാരോഗ്യകേന്ദ്രത്തിനായി നിർമിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പനത്തടി പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഫർണിച്ചർ വാങ്ങുന്നതിനായി 50,000 രൂപയുടെ ധനസഹായം പാലക്കാട് വിജയനും കുടുംബവും എംഎൽഎക്ക് കൈമാറി .
ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ബി. സന്തോഷ് മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ശ്രവ്യ, കാസർഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ വി. ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പദ്മകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജെ. ജയിംസ്, സുപ്രിയ അജിത്, കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഭവ്യരാജ്, വാർഡ് മെംബർമാരായ പ്രസീതറാണി, എം. ഷിബു, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇർഷാദ് എന്നിവർ പ്രസംഗിച്ചു.
District News
കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കോലഞ്ചേരി സിവിൽ സ്റ്റേഷനിൽ ലീഗൽ മെട്രോളജി ഓഫീസ് ഭഷ്യമന്ത്രി ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.വി. ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ്, വ്യാപാരി-വ്യവസായി സമിതി ഏരിയ സെക്രട്ടറി പോൾ വെട്ടിക്കാടൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സോണി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
തിരുവാണിയൂർ, പൂത്തൃക്ക, വടവുകോട്-പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല എന്നീ പഞ്ചായത്തുകളായ കോലഞ്ചേരി ലീഗൽ മെട്രോളജി ഓഫീസിന് കീഴിൽ വരുന്നത്.
District News
റാന്നി: നിര്മാണം പൂര്ത്തീകരിച്ച പുതമണ് പാലത്തിന്റെ ഉദ്ഘാടനവും പുതമണ്- കുട്ടത്തോട് റോഡിന്റെയും വിവിധ ഗ്രാമീണ റോഡുകളുടെയും നിര്മാണോദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി നിര്വഹിച്ചു. പ്രമോദ് നാരായണ് എംഎല്എ അധ്യക്ഷത വഹിച്ചു.
റാന്നി കോഴഞ്ചേരി റോഡിലെ പുതമണ് പാലം കാലപ്പഴക്കം മൂലം ബലക്ഷയം നേരിട്ടതോടെയാണ് 2.6 കോടി രൂപ ചെലവഴിച്ച് പുതിയ പാലം നിര്മിച്ചത്. ഏഴു കോടി രൂപ ചെലവഴിച്ചാണ് ബിഎം ബിസി നിലവാരത്തില് പുനരുദ്ധരിച്ചത്. കുടിലുമുക്ക് - പന്തളമുക്ക് റോഡ്, പതിയാന് പടി ചാങ്ങേത്തു പടി റോഡ്, അന്ത്യാളന്കാവ് - കണമുക്ക് റോഡ്. കുഴിമണ്ണില് പടി -കൊന്നക്കല് റോഡ്, കച്ചേരിപ്പടി -കണമുക്ക് റോഡ് എന്നിവയാണ് നിര്മാണോദ്ഘാടനം നടത്തിയ ഗ്രാമീണ റോഡുകള്.
പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി തോമസ്, അന്നമ്മ വര്ഗീസ്, ഒ. പി. സുരേഷ്, എം. ടി. ജെസി , അജിത്ത് കുമാര്, ബാബുരാജന്, ജോര്ജ് ഏബ്രഹാം, ജോസ് ബെന് ജോര്ജ്, സജി തേവര്കാട്ട്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനിയര് റോമി ജെ. ചിങ്ങംപറമ്പില് എന്നിവര് പ്രസംഗിച്ചു.
District News
കൊച്ചി: അജൈവ മാലിന്യ സംസ്കരണത്തില് ഇതിനോടകം വലിയ പുരോഗതി സംസ്ഥാനം കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബ്രഹ്മപുരത്തെ കൊച്ചി കോര്പറേഷന് ഭൂമിയില് ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്) നേതൃത്വത്തില് സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ ഖരമാലിന്യ അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിര്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാലിന്യ നിര്മാര്ജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള് ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. രാജ്യത്തിന്റെ ഊര്ജ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് ചടങ്ങില് മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
ചടങ്ങില് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. സാനിട്ടറി വേസ്റ്റ് പ്ലാന്റിന്റെ നിര്മാണോദ്ഘാടനവും അദ്ദേഹം നിര്വഹിച്ചു. മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന സര്ക്കാരിന്റെ മാലിന്യ നിര്മാര്ജന സംരംഭങ്ങളെക്കുറിച്ചുള്ള കോഫി ടേബിള് ബുക്ക്, മന്ത്രി എം.ബി. രാജേഷ് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നല്കി പ്രകാശനം ചെയ്തു.
മാലിന്യ സംസ്കരണ പ്രവര്ത്തനങ്ങളുടെ കണ്സോളിഡേറ്റഡ് റിപ്പോര്ട്ട് മന്ത്രി പി. രാജീവ് കേന്ദ്രമന്ത്രിക്ക് കൈമാറി.
സിബിജി ഗ്രീന് ബെല്റ്റ് മിയാവാക്കി ഫോറസ്റ്റ് പ്ലാന്റ് പരിസരത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സിബിജി ഗ്രീന് ബെല്റ്റ് മിയാവാക്കി ഫോറസ്റ്റ് പദ്ധതിക്കും ചടങ്ങില് തുടക്കക്കുറിച്ചു. മന്ത്രി എം.ബി രാജേഷ്, പി.വി.ശ്രീനിജിന് എംഎല്എ മേയര് അഡ്വ.വി.കെ.മിനിമോള് എന്നിവര് ചേര്ന്ന് തൈകള് നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു.
NRI
ഡാളസ് /മാരാമൺ: മാരാമൺ കൺവൻഷൻ നഗറിൽ നടന്ന ചടങ്ങിൽ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത നിർവഹിച്ചു [00:45]. പ്രവാസികളായ സഭാംഗങ്ങളെ മാതൃസഭയുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായി ഈ കേന്ദ്രം പ്രവർത്തിക്കുമെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
ഡാളസ് ഫാർമേഴ്സ് മാർത്തോമ ഇടവകാംഗം അറ്റോർണി ലാൽ വർഗീസ് രചിച്ച 'Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന പുസ്തകത്തിന്റെ പ്രകാശനം മെത്രാപ്പോലീത്ത നിർവഹിച്ചു. നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ എബ്രഹാം മാർ പൗലോസ് തിരുമേനി ആദ്യപ്രതി ഏറ്റുവാങ്ങി.
ചടങ്ങിൽ ജോസഫ് മാർ ഇവാനിയോസ് തിരുമേനിയുടെ സാന്നിധ്യവും അനുഗ്രഹമായി. ശാന്തിഗിരി ആശ്രമം ഡയറക്ടർ റവ. തോമസ് കെ. മാത്യു, സെക്രട്ടറി പ്രതീഷ് കുവൂർ, ട്രഷറർ ഉമ്മൻ ജോൺസൺ, അറ്റോർണി ലാൽ വർഗീസ് (കോർഡിനേറ്റർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവിധ സഭാ കൗൺസിൽ അംഗങ്ങളും വൈദികരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
Kerala
തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ കലോത്സവം - ഇണൈമൈ - ക്ക് നാളെ തിരുവല്ലയിൽ തിരി തെളിയും.
മാർച്ച് അഞ്ചുവരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ ഒന്പത് വേദികളിലായി വിവിധ കലാലയങ്ങളിൽനിന്നുള്ള 11000ത്തിൽ പരം വിദ്യാർഥികൾ 91 ഇനങ്ങളിലായി മാറ്റുരയ്ക്കും.
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കോളജുകളിലെ വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു. തിരുവല്ല പബ്ലിക് സ്റ്റേഡിയം, മാർത്തോമ്മാ കോളജ് ഉൾപ്പെടെയാണ് പ്രധാന വേദികൾ. പബ്ലിക് സ്റ്റേഡിയത്തിൽ മന്ത്രി സജി ചെറിയാൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവത്തിനു തുടക്കംകുറിച്ച് നാളെ മൂന്നിന് സംസ്കാരിക ഘോഷയാത്ര ആരംഭിക്കും.