രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം
Saturday, September 23, 2017 2:12 AM IST
നോയിഡ: രാജ്യത്തിന് വീണ്ടും നാണക്കേടായി തലസ്ഥാനത്ത് കൂട്ടബലാത്സംഗം. ഡൽഹിയിലെ നോയിഡയിൽ ഓടുന്ന വാഹനത്തിൽ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിൽ നിന്നും ഒരു സംഘം യുവതിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീടാണ് കാറിനുള്ളിൽ വച്ച് സംഘം ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ബലാത്സംഗത്തിന് ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കുമെന്നും പോലീസ് പറഞ്ഞു.

നോയിഡ സംഭവത്തിന് പിന്നാലെ ഗാസിയാബാദിലെ സിഹാനി ഗേറ്റ് മേഖലയിൽ നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ നഴ്സിനെയാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഈ സംഭവത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.