ഡോക ലാ: മോദി-ഷീ ധാരണകൾ ചൈന ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രം
Saturday, October 7, 2017 11:52 AM IST
ന്യൂഡൽഹി: ഡോക ലാ വിഷയത്തിൽ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ ചൈന ലംഘിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഡോക ലയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇരു രാഷ്ട്രനേതാക്കളും തമ്മിലുണ്ടാക്കിയ ധാരണകൾ ലംഘിക്കപ്പെട്ടുവെന്നുമുള്ള തരത്തിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 28 മുതൽ ഡോക ലായിൽ എന്താണോ അവസ്ഥ അതിന് യാതൊരു മാറ്റവും വന്നിട്ടില്ല. മറിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്- മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഡോക ലായിൽ ചൈന വീണ്ടും റോഡ് നിർമാണം തുടങ്ങിയെന്നും, മുൻപ് തർക്കമുണ്ടായ മേഖലയിൽ നിന്ന് 10 കിലോമീറ്റർ മാറി ഡോക ലായുടെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിർമാണം നടത്തുന്നതെന്നുമുള്ള വാർത്തകൾ പുറത്തുവന്നത്.മേഖലയിൽ ആയിരത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ ഉണ്ടായിരുന്നു.

ഇതിനു പിന്നാലെ പ്രതിരോധമന്ത്രി നിർമല സീതാരമൻ ഡോക ലാ സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.