മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചവരുടെ പണിപോകും
Tuesday, October 24, 2017 9:01 AM IST
കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ പോലീസ് നടത്തിയ സ്കൂൾ ബസ് പരിശോധനയിൽ മദ്യപിച്ച് വാഹമോടിച്ച 50ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചു. 40 വാഹനങ്ങൾക്കു നേരെ ഓവർലോഡിംഗ് കുറ്റം ചുമത്തി.

ഇന്ന് രാവിലെയാണ് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ സ്കൂൾ ബസുകളിൽ പോലീസ് ഓപ്പറേഷൻ ലിറ്റിൽസ്റ്റാർ എന്ന പേരിലുള്ള പരിശോധന നടത്തിയത്.
RELATED NEWS