സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് എം.എം.മണി
Sunday, December 10, 2017 11:34 PM IST
ഇടുക്കി: സംസ്ഥാനത്ത് സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കുന്നതിന്‍റെ ഭാഗമായി മൂന്നാർ സന്ദർശിക്കുന്നതിന് എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മൂന്നാറിലെ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ഞായറാഴ്ച പ്രകടനം നടത്തിയതിനു പിന്നാലെയാണ് മണിയുടെ പ്രതികരണം. മ​ന്ത്രി എം.​എം.​മ​ണി​യും എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും കൈ​യേ​റ്റ​ക്കാ​രാ​ണെ​ന്ന് മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​യിരുന്നു സി​പി​ഐ പ്ര​വ​ർ​ത്ത​ക​രുടെ പ്ര​ക​ട​നം.

സി​പി​എ​മ്മി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന സി​പി​ഐ പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യാ​ണെ​ന്നും സി​പി​ഐ ആ​രോ​പിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.