കാറുകളിലെ ബുൾബാറുകൾ നിരോധിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്
Wednesday, January 24, 2018 10:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാറുകളിൽ ബുള്‍ബാറുകൾ ഘടപ്പിക്കുന്നത് നിരോധിക്കാനുള്ള നടപടികളുമായി മോട്ടോർ വാഹനവകുപ്പ്. നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന പോലീസ് മേധാവിക്കും ടൂറിസം വകുപ്പിനും കത്ത് നല്‍കി.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ മോട്ടോർവാഹന വകുപ്പിന്‍റെ നിർദേശം ലംഘിച്ചെന്ന വാര്‍ത്തകളെത്തുടർന്നാണ് നടപടിയെന്നാണ് വിവരം.നിരോധന ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഗതാഗത കമ്മീഷണർ കെ. പത്മകുമാര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.