ഡൽഹിയിലെ വാഹനനിയന്ത്രണം: എന്തുകൊണ്ട് നേരത്തെ നടപ്പാക്കിയില്ലെന്ന് ട്രൈബ്യുണൽ
Saturday, November 11, 2017 12:30 PM IST
ന്യൂഡൽഹി: വാഹനനിയന്ത്രണം എന്തുകൊണ്ട് ഡൽഹിയിൽ നേരത്തെ നടപ്പാക്കിയില്ലെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ. പദ്ധതി നടപ്പാക്കാൻ എന്തുകൊണ്ട് വൈകിയെന്നും ട്രൈബ്യുണൽ സർക്കാരിനോടും ലഫ്. ഗവർണറോടും ചോദിച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി സർക്കാർ ഒറ്റ-ഇരട്ട അക്ക വാഹനങ്ങക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ഈ മാസം 13 മുതൽ 17 വരെയാണ് വാഹനങ്ങൾക്കു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ ഓടിക്കുന്ന കാറുകളെയും ഇരുചക്ര വാഹനങ്ങളെയും നിയന്ത്രണത്തിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. സിഎൻജി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. രാവിലെ ഏട്ടുമുതൽ രാത്രി എട്ടുവരെയാണു നിയന്ത്രണം.

ഡൽഹിയിലെ നിർമാണ പ്രവർത്തനങ്ങൾക്കു ട്രൈബ്യുണൽ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പത്ത് വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷമായ പെട്രോൾ വാഹനങ്ങളും ഡൽഹിയിൽ പ്രവേശിക്കുന്നതിനും ട്രൈബ്യുണൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
RELATED NEWS