ഇറ്റലിയിൽ പെട്രോൾ ടാങ്കർ അപകടം; ആറ് മരണം
Wednesday, January 3, 2018 4:37 AM IST
റോം: ഇറ്റലിയിലെ ബ്രസീഷ്യയിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളുൾപ്പെടെ ആറ് പേർ മരിച്ചു. ചൊവ്വാഴ്ച ബ്രസീഷ്യ മോട്ടോർവേയിലാണ് സംഭവമുണ്ടായത്. ഒരു ലോറി കാറിൽ ഇടിച്ചശേഷം പെട്രോൾ ടാങ്കറിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻതന്നെ ഉഗ്രശബ്ദത്തോടെ സ്ഫോടനമുണ്ടായതായും കാറിലുണ്ടായിരുന്ന അഞ്ചു പേരും ലോറി ഡ്രൈവറും തൽക്ഷണം മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.