മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി: പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം
Saturday, October 7, 2017 11:15 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെയും സർക്കാരിന്‍റെയും പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാ മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും നിർദേശം നൽകി. മന്ത്രിമാരുടെ പ്രവർത്തനം, സർക്കാരിന്‍റെ പ്രധാന പദ്ധതികളുടെ പുരോഗതി എന്നിവയാണ് വിലയിരുത്തുന്നത്. ഓരോ വകുപ്പിനോടും മൂന്ന് മെഗാ പദ്ധതികൾ തയാറാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിമാരോടും വകുപ്പു സെക്രട്ടറിമാരോടും മുഖ്യമന്ത്രി പ്രവർത്തന റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ മുഖ്യമന്ത്രി ഇവ നേരിട്ട് പരിശോധിക്കും. മന്ത്രിമാരുടെ പ്രവർത്തനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം മെച്ചമാക്കാനുള്ള നിർദ്ദേശങ്ങളും പിണറായി നൽകും.

ആര്‍ദ്രം, പൊതുവിദ്യാഭ്യാസ പദ്ധതി, ലൈഫ്, ഹരിതകേരളം എന്നീ നാലു മിഷനുകളുടെ പ്രവർത്തനവും ചർച്ചയ്ക്കു വരും. ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.