മുസ്ലീം ലീഗിന്റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങരുതെന്ന് കെഎസ്യു പ്രമേയം
Saturday, November 17, 2012 4:08 AM IST
കോഴഞ്ചേരി: മുസ്ലീം ലീഗിന്റെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങരുതെന്ന് കെഎസ്യുവിന്റെ പ്രമേയം. എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ബഹിഷ്കരിക്കണമെന്നും കോഴഞ്ചേരി ചരല്‍ക്കുന്നിലെ പഠനക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന ഭരണത്തില്‍ സാമുദായിക നേതാക്കള്‍ ഇടപെടുന്നതായി പ്രമേയം കുറ്റപ്പെടുത്തുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് വിലയിരുത്തുന്ന പ്രമേയത്തില്‍ വളപട്ടണം സംഭവത്തില്‍ കെ. സുധാകരന്റെ നിലപാടുകള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുണ്ട്.