ഇറാക്ക് പ്രതിരോധമന്ത്രിയെ ഇംപീച്ച് ചെയ്തു
Thursday, August 25, 2016 9:52 PM IST
ബാഗ്ദാദ്: ഇറാക്ക് പ്രതിരോധമന്ത്രി ഖാലിദ് അൽ ഒബെയ്ദിയെ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാർലമെന്റ് പാസാക്കി. അഴിമതിയാരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഷിയാ പ്രധാനമന്ത്രിയായ അൽ അബാദിയുടെ സുഹൃത്താണ് സുന്നി വിഭാഗക്കാരനായ പ്രതിരോധമന്ത്രി.<യൃ><യൃ> മൊസൂളിനു സമീപം ടൈഗ്രീസ് നദീ തീരത്തുള്ള ഖയ്യാര പട്ടണം ഐഎസിൽനിന്ന് ഇറാക്കി സൈന്യം പിടിച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിക്കു കസേര പോയത്. ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണവും ഐഎസിന്റെ ശക്‌തികേന്ദ്രവുമായ മൊസൂൾ വൈകാതെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇറാക്കിസേന.