വാർത്തകൾ തള്ളി ഐഡിയ; ഐഡിയ സെല്ലുലാറും വൊഡാഫോണും ഒന്നിക്കില്ല
Thursday, August 25, 2016 2:09 PM IST
ന്യൂഡൽഹി: രാജ്യത്തെ ടെലകോം രംഗത്തെ മുൻനിര സ്വകാര്യ കമ്പനികളായ ഐഡിയ സെല്ലുലാറും വൊഡാഫോൺ ഇന്ത്യയും ഒന്നിക്കില്ല. ഐഡിയ സെല്ലുലാറിന്റെ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് വക്‌താവാണ് ലയനം സംബന്ധിച്ച വാർത്തകൾ തള്ളിയത്. ഇതു സംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങൾ അടിസ്‌ഥാന രഹിതമാണെന്നാണ് വക്‌താവ് പ്രതികരിച്ചത്.

രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരിൽ രണ്ടാം സ്‌ഥാനത്താണ് വൊഡാഫോൺ ഇന്ത്യ. ബ്രിട്ടൻ ആസ്‌ഥാനമായ വൊഡാഫോൺ, ഹച്ചിസ്സൺ എസ്സാറിനെ ഏറ്റെടുത്താണ് രാജ്യത്ത് ചുവടുറപ്പിച്ചത്. രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്‌ഥതയിലുള്ള ടെലകോം ഓപ്പറേറ്ററാണ് മൂന്നാം സ്‌ഥാനത്തുള്ള ഐഡിയ സെല്ലുലാർ. ആദ്യത്തെ സ്വകാര്യ മൊബൈൽ ഓപ്പറേറ്റർമാരിൽ ഒന്നായ എസ്കോട്ടെലിനെ ഏറ്റെടുത്താണ് ഐഡിയ കടന്നുവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.