സ്കോർപീൻ ചോർച്ച: വേവലാതിവേണ്ടെന്ന് പ്രതിരോധ മന്ത്രി
Friday, August 26, 2016 5:15 PM IST
ന്യൂഡൽഹി: സ്കോർപീൻ ക്ലാസ് അന്തർവാഹിനിയുടെ രഹസ്യങ്ങൾ ചോർന്ന സംഭവത്തിൽ വലിയ വേവലാതിയുണ്ടാവേണ്ട കാര്യമില്ലെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പുറത്തായ രേഖകളിൽ അന്തർവാഹിനിയിലെ ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. <യൃ><യൃ> പുറത്തായവയിൽ കാര്യമാക്കേണ്ടവയൊന്നുമില്ലെന്നാണ് നാവിക സേന നൽകുന്ന വിവരങ്ങൾ. ഫ്രഞ്ച് ആയുധവിഭാഗം ഡയറക്ടർ ജനറൽ നൽകുന്ന റിപ്പോർട്ടിന് കാത്തിരിക്കുകയാണ്. വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടവയിൽ നാം വേവലാതിപ്പെടേണ്ടവയൊന്നുമില്ല. നമ്മൾ എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പരീക്കർ പറഞ്ഞു. സംഭവത്തിൽ കരാർ പ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടാവും. എന്നാൽ രഹസ്യങ്ങൾ ചോർന്നത് മനപൂർവം സംഭവിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. <യൃ><യൃ> ദി ഓസ്ട്രേലിയൻ പത്രമാണ് ഫ്രഞ്ച് സഹായത്തോടെ ഇന്ത്യ നിർമിക്കുന്ന സ്കോർപീൻ ക്ലാസ് അന്തർവാഹിനികളെപ്പറ്റിയുള്ള രഹസ്യരേഖകൾ പുറത്തുവിട്ടത്. ‘ദി ഓസ്ട്രേലിയൻ’ പത്രത്തിന് 22,400 പേജ് രേഖകളാണു ലഭിച്ചത്. അവയിൽ അതീവരഹസ്യമല്ലാത്തവ ആദ്യം പ്രസിദ്ധീകരിച്ചു. ബാക്കിയുള്ളവയിൽ കുറേ തൊട്ടടുത്ത ദിവസവും വെബ്സൈറ്റിൽ ഇട്ടു.