പാക് ക്രിക്കറ്റ് ബോർഡ് മിക്കി ആർതറിന്‍റെ കരാർ പുതുക്കി
Sunday, October 8, 2017 12:59 AM IST
കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകൻ മിക്കി ആർതറുമായുള്ള കരാർ ക്രിക്കറ്റ് ബോർഡ് പുതുക്കി. 2019 ലോകകപ്പ് വരെയാണ് ആർതറിന്‍റെ കാലാവധി നീട്ടിയത്. ചാന്പ്യൻസ് ട്രോഫിയിലെ വിജയമാണ് ആർതറിനെ നിലനിർത്താൻ കാരണം. ദക്ഷിണാഫ്രിക്കൻ താരമായ ആർതർ 2016ൽ ആണ് ടീമിനൊപ്പം ചേർന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.