പ​ശ്ചി​മ​ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്: തോ​ക്കു​ധാ​രി​ക​ൾ ബാ​ല​റ്റ് പെ​ട്ടി ത​ട്ടി​യെ​ടു​ത്തു
Wednesday, May 16, 2018 3:33 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ക്കു​ധാ​രി​ക​ൾ ബാ​ല​റ്റ് പെ​ട്ടി ത​ട്ടി​യെ​ടു​ത്തു. ഇന്ന് ന​ട​ന്ന റീ​പോ​ളിം​ഗി​ൽ മാ​ൽ​ദ​യി​ലെ ര​ത്വ​യി​ൽ 76-ാം പോ​ളിം​ഗ് ബൂ​ത്തി​ൽ​നി​ന്നു​മാ​ണ് അ​ക്ര​മി​സം​ഘം ബാ​ല​റ്റ് പെ​ട്ടി ത​ട്ടി​യെ​ടു​ത്ത​ത്. തോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യാ​ണ് സം​ഘം ബാ​ല​റ്റ് പെ​ട്ടി ത​ട്ടി​യെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ർ​ന്നാണ് ചി​ല ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് ന​ട​ത്തി​യ​ത്. 19 ജി​ല്ല​ക​ളി​ലാ​യി 568 ബൂ​ത്തു​ക​ളി​ലാ​ണ് റീ​പോ​ളിം​ഗ്. തി​ങ്ക​ളാ​ഴ്ച അ​ര​ങ്ങേ​റി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് 12 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ബോം​ബേ​റും തീ​വ​യ്പു​മു​ൾ​പ്പെ​ടെ​യു​ള്ള അ​ക്ര​മ​ങ്ങ​ളി​ൽ അ​ന്പ​തി​ലേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.