കെപിസിസി പട്ടിക: നേതൃത്വത്തിനെതിരെ ഷാനിമോൾ
Saturday, October 21, 2017 11:33 PM IST
ആലപ്പുഴ: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ. കെപിസിസി പട്ടിക തയാറാക്കിയപ്പോൾ വനിതാ നേതാക്കളെ വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോൾ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും ഉൾപ്പെടുത്താതെ പട്ടിക പുറത്തിറക്കരുത്. ഇക്കാര്യം ഹൈക്കമാൻഡിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നെന്നും ഷാനിമോൾ പറഞ്ഞു.

വ​​നി​​ത​​ക​​ളും യു​​വാ​​ക്ക​​ളും കെപിസിസിയിൽ കൂ​​ടു​​ത​​ൽ പ്രാ​​തി​​നി​​ധ്യം കൊ​​ടു​​ക്ക​​ണ​​മെ​​ന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസനും അഭിപ്രായപ്പെട്ടിരുന്നു. കെ​​പി​​സി​​സി​​യി​​ലേ​​ക്കു വ​​രാ​​ൻ അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​ർ ധാ​​രാ​​ള​​മു​​ള്ള​​തി​​നാ​​ലാ​​ണു ലി​​സ്റ്റ് വൈ​​കു​​ന്ന​തെ​ന്നു​ ഹ​സ​ൻ‌ കഴിഞ്ഞ ദിവസം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.