ഫോ​ർ​മു​ല വ​ണ്‍ ജേ​താ​വ് ലൂ​യി​സ് ഹാ​മി​ൽ​ട്ട​ന്‍റെ സം​ഘ​ത്തെ ബ്ര​സീ​ലി​ൽ കൊ​ള്ള​യ​ടി​ച്ചു
Saturday, November 11, 2017 10:17 PM IST
സാം​പൗ​ളോ: മെ​ഴ്സി​ഡ​​സി​ന്‍റെ ഫോ​ർ​മു​ല വ​ണ്‍ കാ​റോ​ട്ട​ക്കാ​ര​ൻ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ന്‍റെ സം​ഘ​ത്തെ ബ്ര​സീ​ലി​ൽ തോ​ക്കി​ൻ​മു​ന​യി​ൽ കൊ​ള്ള​യ​ടി​ച്ചു. ബ്ര​സീ​ലി​യ​ൻ ഗ്രാ​ൻ​പ്രീ സ​ർ​ക്യൂ​ട്ടി​നു പു​റ​ത്താ​ണ് ഹാ​മി​ൽ​ട്ട​ൻ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ക​വ​ർ​ച്ച ചെ​യ്ത​ത്. ട്വി​റ്റ​റി​ലൂ​ടെ ഹാ​മി​ൽ​ട്ട​ണ്‍ ഈ ​വി​വ​രം പ​ങ്കു​വ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ന്‍റെ സം​ഘ​ത്തെ ബ്ര​സീ​ലി​ലെ സ​ർ​ക്യൂ​ട്ടി​നു പു​റ​ത്ത് തോ​ക്കി​ൻ​മു​ൻ​യി​ൽ കൊ​ള്ള​യ​ടി​ച്ചു. വെ​ടി​യു​തി​ർ​ത്തു. ഒ​രാ​ളു​ടെ ത​ല​യ്ക്കു നേ​രെ തോ​ക്കു ചൂ​ണ്ടി- നാ​ലു ത​വ​ണ ലോ​ക ജേ​താ​വാ​യ ഹാ​മി​ൽ​ട്ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഈ ​കൊ​ള്ള​യ​ടി എ​ല്ലാ വ​ർ​ഷ​വും സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും ഹാ​മി​ൽ​ട്ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട സം​ഭ​വം മെ​ഴ്സി​ഡ​സി​ന്‍റെ വ​ക്താ​വ് സ്ഥി​രീ​ക​രി​ച്ചു. അ​മൂ​ല്യ വ​സ്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്നും ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും മെ​ഴ്സി​ഡ​സ് അ​റി​യി​ച്ചു. 2010ൽ ​ബ്രി​ട്ട​ന്‍റെ ജെ​ൻ​സ​ണ്‍ ബ​ട്ട​നും ബ്ര​സീ​ലി​ൽ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.