ഭാ​ര്യ​യെ കാ​ണു​ന്ന​ത് കു​ൽ​ഭൂ​ഷ​ണി​ന്‍റെ ധീ​ര​ത ഉയര്‍ത്തുമെ​ന്ന് പ്ര​തി​രോ​ധ​​മ​ന്ത്രി
Saturday, November 11, 2017 10:28 PM IST
ഗാ​ന്ധി​ന​ഗ​ർ: ഭാ​ര്യ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ ധാ​ർ​മി​ക ധീ​ര​ത വ​ർ​ധി​പ്പി​ക്കു​മെന്നും ​ശ​ക്ത​മാ​യി തു​ട​രാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കു​ൽ​ഭൂ​ഷ​ണെ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​കെ​യെ​ത്തി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​ന് നി​ര​വ​ധി ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ണ്ടെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​നു​മ​തി​യെ​ന്നു പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് കു​ൽ​ഭൂ​ഷ​ണി​ന്‍റെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

നേ​ര​ത്തെ, ജാ​ദ​വി​ന്‍റെ അ​മ്മ അ​വ​ന്തി​ക ജാ​ദ​വി​നു വീ​സ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​ർ മു​ഖം തി​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ലെ മ​ഷ്ക​ലി​ൽ​നി​ന്നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ചാ​ര​സം​ഘ​ട​ന​യാ​യ റോ (​റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്)​യു​ടെ ഏ​ജ​ൻ​റാ​യി ജാ​ദ​വ് ബ​ലൂ​ചി​സ്ഥാ​നി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ജാ​ദ​വ് എ​ന്നാ​ണു പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ പ​റ​യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ളി സ്വ​ദേ​ശി​യാ​ണ് ജാ​ദ​വ്.