ജറുസലം: യുഎൻ രക്ഷാസമിതി ചർച്ച ചെയ്യും
Friday, December 8, 2017 6:06 AM IST
യുണൈറ്റഡ് നേഷൻസ്: ജറുസലത്തിനെ ഇസ്രയേൽ തലസ്ഥാനമാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നീക്കത്തിന്‍റെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ദശകങ്ങളായുള്ള യുഎസ് നയം മാറ്റിമറിച്ച് ജറുസലമിനെ ടെൽ അവീവിനു പകരം ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്‍റെ നടപടി പശ്ചിമേഷ്യയിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗൽ, സ്വീഡൻ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നൽകിയത്. ട്രംപിന്‍റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടേയും യുഎന്‍ പ്രമേയങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.