ആകാശത്ത്‌ അ​രു​താ​ത്ത ചെ​യ്തി​ക​ൾ; പൈ​ല​റ്റ് വ​നി​താ പൈ​ല​റ്റി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ചു
Wednesday, January 3, 2018 8:16 PM IST
ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു പ​റ​ന്ന ജെ​റ്റ് എ​യ​ർ​വെ​യ്സ് വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ പൈ​ല​റ്റു​മാ​ർ ത​മ്മി​ല​ടി​ച്ചു. വി​മാ​നം പ​റ​ന്നു തു​ട​ങ്ങി​യ ഉ​ട​ൻ സം​ഭ​വി​ച്ച ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ പ്ര​ധാ​ന പൈ​ല​റ്റ് വ​നി​താ സ​ഹ​പൈ​ല​റ്റി​നെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പൈ​ല​റ്റു​മാ​രെ​യും സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ(​ഡി​ജി​സി​എ) തീ​രു​മാ​നി​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​രു​വ​രു​ടെ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി.

324 യാ​ത്ര​ക്കാ​രു​മാ​യി ജെ​റ്റ് എ​യ​ർ​വെ​യ്സി​ന്‍റെ ബോ​യിം​ഗ് 777 വി​മാ​നം ല​ണ്ട​നി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്ക് ഒ​ന്പ​തു മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കാ​യി ടേ​ക്ക് ഓ​ഫ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് വി​മാ​ന​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്. ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ക​മാ​ൻ​ഡ​ർ പൈ​ല​റ്റ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വ​നി​താ പൈ​ല​റ്റി​നെ അ​ടി​ച്ചു. ഇ​തോ​ടെ അ​ടി​കൊ​ണ്ട വ​നി​താ പൈ​ല​റ്റ് ക​ര​ഞ്ഞു​കൊ​ണ്ട് കോ​ക്പി​റ്റി​ൽ​നി​ന്നു പു​റ​ത്തു​പോ​യി. പി​ന്നാ​ലെ ക​മാ​ൻ​ഡ​ർ പൈ​ല​റ്റി​നോ​ട് തി​രി​ച്ചെ​ത്താ​ൻ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ പൈ​ല​റ്റ് ഇ​തി​നു വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ക​മാ​ൻ​ഡ​ർ പൈ​ല​റ്റ് കോ​ക്പി​റ്റ് അ​നാ​ഥ​മാ​ക്കി പു​റ​ത്തു​വ​രി​ക​യും ചെ​യ്തു.

ഇ​തോ​ടെ വി​മാ​ന ജീ​വ​ന​ക്കാ​ർ അ​ടി​കൊ​ണ്ട പൈ​ല​റ്റി​നെ അ​നു​ന​യി​പ്പി​ച്ച് കോ​ക്പി​റ്റി​ലേ​ക്കു തി​രി​ച്ച​യ​ച്ചു. പ​ക്ഷേ, കോ​ക്പി​റ്റി​ൽ ഇ​രു​വ​രും ത​മ്മി​ൽ വീ​ണ്ടും അ​ടി​കൂ​ടു​ക​യും വ​നി​താ പൈ​ല​റ്റ് വീ​ണ്ടും കോ​ക്പി​റ്റി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. വീ​ണ്ടും ഇ​ട​പെ​ട്ട കാ​ബി​ൻ ക്രൂ ​അം​ഗ​ങ്ങ​ൾ ഇ​വ​രോ​ട് വി​മാ​നം നി​ല​ത്തി​റ​ക്കു​ന്ന​തു​വ​രെ വി​മാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​ൻ അ​പേ​ക്ഷി​ച്ചു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​ശ​ങ്ക മ​ന​സി​ലാ​ക്കി​യ അ​ടി​കൊ​ണ്ട പൈ​ല​റ്റ് ഉ​ട​ൻ കോ​ക്പി​റ്റി​ലേ​ക്കു തി​രി​ച്ചു​പോ​യി വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​നം നി​ല​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ജെ​റ്റ് എ​യ​ർ​വേ​യ്സ് ത​മ്മി​ല​ടി സം​ഭ​വം ഡി​ജി​സി​എ​യ്ക്കു റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം സം​ഭ​വ​ത്തി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് പൈ​ല​റ്റു​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ജി​സി​എ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കോ​ക്പി​റ്റ് അ​നാ​ഥ​മാ​ക്കി പൈ​ല​റ്റു​മാ​ർ പു​റ​ത്തു​പോ​യ​ത് ച​ട്ട​ങ്ങ​ളു​ടെ ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഡി​ജി​സി​എ വി​ല​യി​രു​ത്തു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.