പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി​പ്പെ​ട്ട ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ​തി​രേ​യും കേ​സ്
Wednesday, January 3, 2018 8:56 PM IST
കോ​ഴി​ക്കോ​ട്: ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ഭി​ന്ന​ലിം​ഗ​ക്കാ​ർ​ക്കെ​തി​രേ​യും കേ​സ്. പൊ​തു​സ്ഥ​ല​ത്ത് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ണ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി ന​ൽ​കി​യ ഇ​വ​ർ പു​രു​ഷ·ാ​രെ വ​ശീ​ക​രി​ച്ച് അ​നാ​ശാ​സ്യ​ത്തി​നു കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ ല​ഭി​ച്ചെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി.

സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ലെ സം​ഘ​നൃ​ത്ത​ത്തി​ന്‍റെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് ഒ​രു​മി​ച്ചു​വ​രു​ന്പോ​ൾ പോ​ലീ​സ് അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ചെ​ന്നാ​യി​രു​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന്‍റെ പ​രാ​തി. എ​ന്നാ​ൽ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചു ന​ട​ന്നി​ട്ടി​ല്ലെ​ന്നും പി​എം താ​ജ് റോ​ഡി​ന് സ​മീ​പ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ന്ന് ഇ​വ​ർ അ​നാ​ശാ​സ്യം ന​ട​ത്തി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ണ്ടു​മ​ണി​ക്കൂ​റി​നി​ടെ അ​റു​പ​തി​ല​ധി​കം പേ​രു​മാ​യി അ​നാ​ശാ​സ്യം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​മേ​ഗാ ഇ​ല​ക്ട്രി​ക്ക​ൽ​സ് എ​ന്ന ക​ട​യു​ടെ മു​ൻ​പി​ൽ വ​ച്ച് പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നാ​ണ് ഇ​വ​ർ പ​രാ​തി​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് പ​രാ​തി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സി​സി​ടി​വി ഭൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി. ഭി​ന്ന​ലിം​ഗ​ക്കാ​ർ ന​ൽ​കി​യ മൊ​ഴി വ്യാ​ജ​മെ​ന്ന​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ടൗ​ണ്‍ ഇ​ൻ​സ്പെ​ക്ട​ർ പി.​എം മ​നോ​ജാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ ന​ട​ന്ന സം​സ്ഥാ​ന തു​ട​ർ​വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വ​ത്തി​ലെ സം​ഘ​നൃ​ത്ത​ത്തി​ന്‍റെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങ​വെ പി.​എം താ​ജ് റോ​ഡി​ൽ വ​ച്ച് ര​ണ്ടു പോ​ലീ​സു​കാ​ർ അ​കാ​ര​ണ​മാ​യി ത​ല്ലി​ച്ച​ത​ച്ചെ​ന്നാ​യി​രു​ന്നു സു​സ്മി​ത, മ​മ​ത ജാ​സ്മി​ൻ എ​ന്നീ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന്‍റെ പ​രാ​തി. മ​ർ​ദ​ന​മേ​റ്റ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.