ജ​ക്കാ​ർ​ത്ത​യി​ലെ നാ​വി​ക മ്യൂ​സി​യ​ത്തി​ൽ തീ​പി​ടു​ത്തം; അ​മൂ​ല്യ​വ​സ്തു​ക്ക​ൾ ക​ത്തി​ന​ശി​ച്ചു
Wednesday, January 17, 2018 3:43 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ നാ​വി​ക മ്യൂ​സി​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൈ​തൃ​ക സ്മാ​ര​കം തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ഡ​ച്ച് കോ​ള​നി​യാ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. സന്ദർശകരെയും മ്യൂ​സി​യം ജീ​വ​ന​ക്കാ​രെയും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ത്തി.

ഡ​ച്ച് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​ടെ ക​പ്പ​ലു​ക​ളു​ടെ മാ​തൃ​ക​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഇ​ന്തോ​നേ​ഷ്യ​ൻ ക​പ്പ​ലു​ക​ൾ, ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ൽ ജാ​വ ക​ട​ലി​ലു​ണ്ടാ​യ പോ​രാ​ട്ട​ത്തി​ന്‍റെ മാ​തൃ​ക പു​ന​രാ​വി​ഷ്ക​രി​ച്ച​ത് ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ അ​മൂ​ല്യ​വ​സ്തു​ക്ക​ൾ തീ​പി​ടു​ത്ത​ത്തി​ൽ ന​ശി​ച്ചു.

1976ലാ​ണ് ‌ഡ​ച്ച് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​ടെ പ​ണ്ട​ക​ശാ​ല​യാ​യി​രു​ന്ന കെ​ട്ടി​ട​ത്തെ നാ​വി​ക മ്യൂ​സി​യ​മാ​ക്കി മാ​റ്റി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.