നെതന്യാഹുവുമായി ജർമൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു
Monday, January 22, 2018 11:12 AM IST
ജെറുസലേം: ജർമൻ വിദേശകാര്യമന്ത്രി സിഗ്മർ ഗബ്രിയേൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ജനുവരി 31ന് ഇസ്രയേലിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിന്‍റെ 11-ാമത് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് ഗബ്രിയേൽ ഇസ്രയേലിൽ എത്തുന്നത്. ഇസ്രയേലിലെ ടെൽ അവീവിൽ ജനുവരി 29 മുതൽ 30 വരെയാണ് സമ്മേളനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.