ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ഇ​ന്ത്യ​യി​ൽ
Saturday, February 17, 2018 11:28 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ഇ​ന്ത്യ​യി​ലെ​ത്തി. കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ ട്രൂ​ഡോ​യെ കേ​ന്ദ്ര​മ​ന്ത്രി ഗ​ജേ​ന്ദ്ര​സിം​ഗ് ശെ​ഖാ​വ​ത്ത് സ്വീ​ക​രി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ളു​ടെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ഴ് ദി​വ​സം നീ​ണ്ട് നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ നി​ര​വ​ധി ഉ​ഭ‍​യ​ക​ക്ഷി ക​രാ​റു​ക​ൾ അ​ദ്ദേ​ഹം ഒ​പ്പി​ടു​മെ​ന്നാ​ണ് വി​വ​രം.

സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ട്രൂ​ഡോ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. സി​വി​ൽ ആ​ണ​വ സ​ഹ​ക​ര​ണം, സ്പെ​യ്സ് റി​സ​ർ​ച്ച്, പ്ര​തി​രോ​ധം, ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. കൂ​ടാ​തെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന അ​ദ്ദേ​ഹം ആ​ഗ്ര​യി​ലെ താ​ജ്മ​ഹ​ൽ, അ​മൃ​ത​സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്രം, ഡ​ൽ​ഹി​യി​ലെ ജു​മാ മ​സ്ജി​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.

അ​തേ​സ​മ​യം, ട്രൂ​ഡോ​യു​ടെ സ​ന്ദ​ർ​ശ​നം കാ​ന​ഡ​യി​ലെ ഇ​ന്ത്യാ​ക്കാ​ർ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഏ​താ​ണ്ട് 14 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യാ​ക്കാ​ർ കാ​ന​ഡ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.