നാ​ഭാ ജ​യി​ൽ ആ​ക്ര​മ​ണം; മു​ഖ്യ ആ​സൂ​ത്ര​ക​ൻ ഹോ​ങ്കോം​ഗി​ൽ അ​റ​സ്റ്റി​ൽ
Friday, February 23, 2018 11:31 PM IST
ഹോ​ങ്കോം​ഗ്: പ​ഞ്ചാ​ബി​ലെ നാ​ഭാ ജ​യി​ൽ ആ​ക്ര​മി​ച്ചു ഖ​ലി​സ്ഥാ​ൻ വി​മോ​ച​ന മു​ന്ന​ണി ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​ൻ ഹോ​ങ്കോം​ഗി​ൽ അ​റ​സ്റ്റി​ൽ. റോ​മി എ​ന്നു​വി​ളി​ക്ക​പ്പെ​ടു​ന്ന ര​മ​ൺ ജി​ത് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഹോ​ങ്കോം​ഗി​ൽ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 2016ൽ ​ഇ​യാ​ൾ​ക്കാ​യി ഇ​ന്‍റ​ർ​പോ​ൾ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

2016 ന​വം​ബ​ർ 27നു ​നാ​ഭാ ജ​യി​ലി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ ഇ​ര​ച്ചു​ക​യ​റി​യ ആ​യു​ധ​ധാ​രി​ക​ളു​ടെ സം​ഘം ഖ​ലി​സ്ഥാ​ൻ വി​മോ​ച​ന​സേ​നാ നേ​താ​വ് ഹ​ർ​മി​ന്ദ​ർ സിം​ഗ് മി​ന്‍റു അ​ട​ക്കം ആ​റു ജ​യി​ൽ​പ്പു​ള്ളി​ക​ളെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മി​ന്‍റു പി​ന്നീ​ടു പി​ടി​യി​ലാ​യി. ജ​യി​ൽ ചാ​ട്ട​ത്തി​നു സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്തു കൊ​ടു​ത്ത​ത് ര​മ​ൺ ജി​ത് സിം​ഗാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.