പത്തനംതിട്ടയിൽ ടിപ്പർ ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു
Saturday, February 24, 2018 7:09 AM IST
പത്തനംതിട്ട: റാന്നിയിൽ ടിപ്പർ ലോറി ബൈക്കുകളിലിടിച്ച് രണ്ടു പേർ മരിച്ചു. റാന്നി തിയ്യാടിക്കലിലാണ് സംഭവം. വെള്ളിയറ സ്വദേശികളായ അമൽ, ശരൺ എന്നിവരാണ് മരിച്ചത്. സൈനികനായ അമൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്.

അമിത വേഗത്തിലെത്തിയ ടിപ്പർ രണ്ടു ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ടിപ്പർ നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.