കാണാതായ ജവാൻ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നുവെന്നു പോലീസ്
Tuesday, April 17, 2018 6:44 AM IST
ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ​നി​ന്നു കാ​ണാ​താ​യ ക​ര​സേ​നാ ജ​വാ​ൻ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​നി​ൽ ചേ​ർ​ന്നു​വെ​ന്നു പോ​ലീ​സ്. 12 ജ​മ്മു ആ​ൻ​ഡ് കാ​ഷ്മീ​ർ ലൈ​റ്റ് ഇ​ൻ​ഫ​ൻ​ട്രി​യി​ലെ സി​പ്പോ​യി മി​ർ ഇ​ദ്രീ​സ് സു​ൽ​ത്താ​നാ​ണു ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്.

ബി​ഹാ​റി​ലെ ക​ത്തി​ഹാ​റി​ൽ​നി​ന്നു ജാ​ർ​ഖ​ണ്ഡി​ലേ​ക്കു മാ​റ്റി​യ മി​ർ ഇ​ദ്രീ​സ് സു​ൽ​ത്താ​ൻ വ്യാ​ഴാ​ഴ്ച വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​യാ​ളെ ശ​നി​യാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ത​ന്‍റെ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ജ​വാ​ന്‍റെ അ​ച്ഛ​ൻ മു​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ മി​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.