നിപ്പാ വൈറസ്: 175 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി
Sunday, May 27, 2018 10:26 AM IST
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെന്ന സംശയത്തിൽ സംസ്ഥാനത്ത് 175 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വൈറസ് ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വൈറസ് പകർന്നത് ഒരേ കേന്ദ്രത്തിൽനിന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അസുഖം കണ്ടെത്തിയ പതിനഞ്ചു പേരിൽ 13 പേർ മരിച്ചതായും രണ്ടു പേർ ചികിത്സയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.