ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ചെ​ന്നു ഹാ​ർ​ദി​ക് പ​ട്ടേ​ൽ; പ​ച്ച​ക്ക​ള്ള​മെ​ന്നു വി​ജ​യ് രു​പാ​നി
Thursday, June 14, 2018 9:50 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി രാ​ജി​വ​ച്ച​താ​യി പ​ട്ടേ​ൽ സ​മ​ര​നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ. വ്യാ​ഴാ​ഴ്ച​യാ​ണ് ഹാ​ർ​ദി​ക് ഈ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച​ത്. ഒ​രു പ​ട്ടേ​ൽ/​ക്ഷ​ത്രി​യ സ​മു​ദാ​യ​ക്കാ​ര​ൻ അ​ടു​ത്ത ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും ഹാ​ർ​ദി​ക് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ ഈ ​പ്ര​സ്താ​വ​ന ത​ള്ളി രം​ഗ​ത്തെ​ത്തെി​യ വി​ജ​യ് രു​പാ​നി, മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്താ​ണെ​ന്നു​പോ​ലും ഹാ​ർ​ദി​കി​ന് അ​റി​യി​ല്ലെ​ന്നു പ​രി​ഹ​സി​ച്ചു.

മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി രാ​ജി​വ​യ്ക്കും. പ​ത്തു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ടും. മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രു​പാ​നി ഏ​റ്റെ​ടു​ത്ത​തു മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യു​ന്നി​ല്ല. ഒ​രു പ​ട്ടേ​ൽ സ​മു​ദാ​യ​ക്കാ​ര​നെ​യോ ക്ഷ​ത്രി​യ​നെ​യോ ബി​ജെ​പി അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ക്കും- എ​ന്നാ​യി​രു​ന്നു രാ​ജ്കോ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്ക​വെ ഹാ​ർ​ദി​ക് അ​വ​കാ​ശ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഗാ​ന്ധി​ന​ഗ​റി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​വെ ഹാ​ർ​ദി​കി​നെ ത​ള്ളി രു​പാ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഹാ​ർ​ദി​ക് പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടു​ക മാ​ത്ര​മാ​ണ് ഹാ​ർ​ദി​ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. താ​ൻ ഇ​തേ​വ​രെ രാ​ജി​വ​ച്ചി​ട്ടി​ല്ലെ​ന്നും സ​മീ​പ​കാ​ല​ത്ത് ഈ ​ചോ​ദ്യം ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.