മാ​റാ​ട്: തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രാ​യ അ​പ്പീ​ൽ പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ദൂ​ത​നെ അ​യ​ച്ചെ​ന്ന് ബി​ജെ​പി
Thursday, July 12, 2018 8:51 PM IST
കോ​ഴി​ക്കോ​ട് : മാ​റാ​ട് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി വെ​റു​തെ​വി​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​പ്പീ​ൽ പി​ൻ​വ​ലി​ക്കാ​ൻ ്രെ​കെം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ രം​ഗ​ത്തെ​ത്തി​യ​താ​യി ബി​ജെ​പി. ്രെ​കെം​ബ്രാ​ഞ്ചി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ര​യ​സ​മാ​ജം പ്ര​സി​ഡ​ന്‍റി​നെ സ​മീ​പി​ച്ച​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​രോ​പി​ച്ചു.

മ​ത​ഭീ​ക​ര​വാ​ദി​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​പ്പീ​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ര​ക​ളെ സ​മീ​പി​ച്ച​ത് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൻ​റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ്. അ​തേ​സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ബി​ജെ​പി നേ​താ​വ് ത​യാ​റാ​യി​ല്ല.

ര​ണ്ടാ​ഴ്ച മു​ന്പാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​റു​തെ വി​ട്ട പ്ര​തി​ക​ൾ​ക്കെ​തി​രേ അ​പ്പീ​ലു​മാ​യി രം​ഗ​ത്തി​റി​ങ്ങ​രു​തെ​ന്ന ആ​വ​ശ്യ​വു​മാ​യി ്രെ​കെം​ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മീ​പി​ച്ച​ത്. ഒൗ​ദ്യോ​ഗി​ക​മാ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ​ത്. അ​പ്പീ​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ലൂ​ടെ മ​ത​ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ഒ​ത്തു​തീ​ർ​പ്പി​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ നേ​രി​ൽ കാ​ണു​മെ​ന്നും തു​ട​ർ​ന്ന് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും കൃ​ഷ്ണ​ദാ​സ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.