രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ശം​സി​ച്ച് ശി​വ​സേ​ന
Saturday, July 21, 2018 1:08 PM IST
ന്യൂ​ഡ​ൽ​ഹി: അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യ്‌​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​സം​സി​ച്ച് ശി​വ​സേ​ന രം​ഗ​ത്ത്. പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്‌​ന​യി​ലാ​ണ് രാ​ഹു​ലി​നെ പ്ര​ശം​സ്ച്ചുക്കൊ​ണ്ടു​ള്ള പ​രാ​മ​ർ​ശം ശി​വ​സേ​ന ന​ട​ത്തി​യ​ത്.

അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ലെ യ​ഥാ​ർ​ഥ വി​ജ​യി രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. ലോ​ക്‌​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ ശ​ബ്ദ​മാ​കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു സാ​ധി​ച്ചു​വെ​ന്നും സാ​മ്‌​ന​യി​ൽ പ​റ​യു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി ന​രേ​ന്ദ്ര മോ​ദി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന ചി​ത്രം ഉ​ൾ​പ്പെ​ട​യാ​ണ് സാ​മ്ന വാ​ർ​ത്ത ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.