മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ തി​ര​ച്ചി​ൽ
Monday, July 23, 2018 11:15 AM IST
വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി ത​ണ്ട​ർ​ബോ​ൾ​ട്ട് ക​മാ​ൻ​ഡോ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പോ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട്ട് അ​ടു​ത്തി​ടെ 15 ത​വ​ണ​യാ​ണ് മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ട​ത്. മാ​വോ​യി​സ്റ്റു​ക​ൾ ഗ്രാ​മ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലെ​ത്തി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ക​ളി​ൽ മാ​വോ​യി​സ്റ്റു​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി​യി​ലും മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മേ​പ്പാ​ടി​യി​ൽ​നി​ന്നും മാ​വോ​യി​സ്റ്റു​ക​ൾ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്നു. മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി ഭ​ക്ഷ​ണ​മു​ണ്ടാ​ക്കി ക​ഴി​ച്ച​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​സ്റ്റേ​റ്റ് പാ​ടി​യ്ക്ക് സ​മീ​പ​മാ​ണ് മൂ​ന്നം​ഗ സം​ഘം എ​ത്തി​യ​ത്.

എ​മ​റാ​ൾ​ഡ് എ​സ്റ്റേ​റ്റി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ത്തി​നു സ​മീ​പം പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞു​വ​ച്ച മാ​വോ​യി​സ്റ്റു​ക​ൾ 20 കി​ലോ അ​രി​യു​മാ​യാ​ണ് ക​ട​ന്ന​തെ​ന്നു ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.