കപ്പൽ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
Tuesday, August 7, 2018 11:18 AM IST
തിരുവനന്തപുരം: മുനന്പം തീരത്തു നിന്നും പോയ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പൽ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പുലർച്ചെ മൂന്നോടെ ഉൾക്കടലിലാണ് അപകടമുണ്ടായതെന്നാണ് വിവരമെന്നും അപകടത്തെ തുടർന്നുള്ള കാര്യങ്ങൾക്ക് എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോസ്റ്റ് ഗാർഡ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നേവിയുടെ സഹായവും ആവശ്യം വന്നാൽ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.