ഇറാൻ പ്രസിഡന്‍റ് വ്യാഴാഴ്ച ഇന്ത്യയിൽ
Wednesday, February 14, 2018 12:33 PM IST
ന്യൂഡൽഹി: ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി വ്യാഴാഴ്ച ഇന്ത്യയിൽ. മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദർശനത്തിനായാണ് റൂഹാനി ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റൂഹാനിയുടെ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് റൂഹാനി ഇന്ത്യ സന്ദർശിക്കുന്നത്. 2016 മേയിൽ മോദി ഇറാൻ സന്ദർശിച്ചിരുന്നു. ഇറാനിൽനിന്നു ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.